Rohit Sharma | 'ഇന്‍ഡ്യന്‍ ജഴ്‌സിയില്‍ ഒന്നര പതിറ്റാണ്ട് പൂര്‍ത്തിയാക്കി, ഒരു നല്ല കളിക്കാരനാവാന്‍ എന്നെ സഹായിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി'; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി രോഹിത് ശര്‍മ്മ

 




ന്യൂഡെല്‍ഹി: (www.kvartha.com) ദേശീയ ജഴ്‌സിയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഇന്‍ഡ്യന്‍ പുരുഷ ക്രികറ്റ് ടീം നായകന്‍ രോഹിത് ശര്‍മ്മ. തന്റെ സമൂഹമാധ്യമ അകൗണ്ടുകളിലൂടെയാണ് ഒന്നര പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവച്ചത്. 

ഒരു നല്ല കളിക്കാരനാവാന്‍ എന്നെ സഹായിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദിയെന്ന് താരം കുറിച്ചു. 2007ല്‍ ഇതേ ദിവസം അയര്‍ലന്‍ഡിനെതിരായ ഏകദിന മത്സരത്തിലാണ് താരം ഇന്‍ഡ്യന്‍ ജഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ചത്. 

Rohit Sharma | 'ഇന്‍ഡ്യന്‍ ജഴ്‌സിയില്‍ ഒന്നര പതിറ്റാണ്ട് പൂര്‍ത്തിയാക്കി, ഒരു നല്ല കളിക്കാരനാവാന്‍ എന്നെ സഹായിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി'; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി രോഹിത് ശര്‍മ്മ


ഇന്‍ഡ്യന്‍ ജഴ്‌സിയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണെന്നും ജീവിതത്തിലുടനീളം താലോലിക്കുന്ന ഓര്‍മകളാണിതെന്നും ഈ യാത്രയില്‍ പങ്കായവര്‍ക്കും നല്ല ഒരു കളിക്കാരനാവാന്‍ എന്നെ സഹായിച്ചവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും താരം പറഞ്ഞു. ആരാധകരോടും വിമര്‍ശകരോടും ക്രികറ്റ് പ്രിയരോടും, നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് പ്രതിബന്ധങ്ങള്‍ മറികടക്കാന്‍ സഹായിക്കുന്നതെന്നും നന്ദി അറിയിക്കുന്നതായും ഔദ്യോഗിക വാര്‍ത്താ കുറിപ്പിലൂടെ രോഹിത് അറിയിച്ചു.

Keywords:  News,National,India,New Delhi,Sports,Player,Cricket,Top-Headlines, Rohit Sharma pens a heartfelt message after completing 15 years in international cricket
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia