Robbery | ആര്‍ഡിഒ കോടതിയിലെ തൊണ്ടിമുതല്‍ മോഷണം: റിട. സീനിയര്‍ സൂപ്രണ്ട് അറസ്റ്റില്‍

 


തിരുവനന്തപുരം: (www.kvartha.com) ആര്‍ഡിഒ കോടതിയിലെ തൊണ്ടിമുതല്‍ മോഷണക്കേസിലെ പ്രതി അറസ്റ്റില്‍. കഴിഞ്ഞവര്‍ഷം ലോകറിന്റെ ചുമതലയുണ്ടായിരുന്ന വിരമിച്ച സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠന്‍നായരാണ് അറസ്റ്റിലായത്. ലോകറിനുള്ളില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകളില്‍ നിന്ന് 110 പവനോളം സ്വര്‍ണവും 120 ഗ്രാമിലേറെ വെള്ളിയും നാല്‍പ്പത്തിയേഴായിരം രൂപയുമാണ് തട്ടിയെടുത്തത്. 45 ലക്ഷത്തോളം രൂപയുടെ വന്‍കവര്‍ചയാണ് ഇദ്ദേഹം നടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
 
Robbery | ആര്‍ഡിഒ കോടതിയിലെ തൊണ്ടിമുതല്‍ മോഷണം: റിട. സീനിയര്‍ സൂപ്രണ്ട് അറസ്റ്റില്‍

പേരൂര്‍ക്കട പൊലീസിന്റെയും സബ് കലക്ടര്‍ എം എസ് മാധവിക്കുട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തിലും കണ്ടെത്തിയ തെളിവിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തുടക്കത്തില്‍ അന്വേഷണം പുരോഗമിച്ചിരുന്നെങ്കിലും പ്രതിയെ തിരിച്ചറിഞ്ഞതോടെ അന്വേഷണം നിലച്ച മട്ടിലായിരുന്നു. സംസ്ഥാനത്ത് തന്നെ കേട്ടുകേള്‍വിയില്ലാത്ത മോഷണമാണ് തിരുവനന്തപുരം കലക്‌ട്രേറ്റിലെ ആര്‍ഡിഒ കോടതിയില്‍ നടന്നിട്ടുള്ളത്.

Keywords: Robbery at RDO court: Defendant arrested, News, Kerala, Top-Headlines, Robbery, Arrested, Thiruvananthapuram, Court, Police, Senior Superintendent, Sub Collector, Inquiry, Locker.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia