Lifts Curbs On Mastercard | മാസ്റ്റർകാർഡിന് മേലുള്ള നിയന്ത്രണങ്ങൾ റിസർവ് ബാങ്ക് നീക്കി; പുതിയ ഉപഭോക്താക്കളെ ചേർക്കാൻ അനുമതി

 


ന്യൂഡെൽഹി: (www.kvartha.com) യുഎസ് ആസ്ഥാനമായുള്ള മാസ്റ്റർകാർഡിന്മേലുള്ള നിയന്ത്രണങ്ങൾ നീക്കിയതായി റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (RBI) വ്യാഴാഴ്ച അറിയിച്ചു. രണ്ട് വർഷം മുമ്പാണ് നിയന്ത്രണങ്ങൾ ഏർപെടുത്തിയത്. മാസ്റ്റർകാർഡ് ഏഷ്യ, പസഫിക് പ്രൈവറ്റ് ലിമിറ്റഡിന്റെ പേയ്‌മെന്റ് സിസ്റ്റം ഡാറ്റ സ്റ്റോറേജ് തൃപ്തികരമായി പാലിക്കുന്നത് കണക്കിലെടുത്താണ് നടപടികളെന്ന് ആർബിഐ പ്രസ്താവനയിൽ പറഞ്ഞു
                
Lifts Curbs On Mastercard | മാസ്റ്റർകാർഡിന് മേലുള്ള നിയന്ത്രണങ്ങൾ റിസർവ് ബാങ്ക് നീക്കി; പുതിയ ഉപഭോക്താക്കളെ ചേർക്കാൻ അനുമതി

ഇതുകൂടാതെ, പുതിയ ഉപഭോക്താക്കളെ തങ്ങളുടെ നെറ്റ്‌വർകിലേക്ക് ചേർക്കാൻ ആർബിഐ മാസ്റ്റർകാർഡിന് അനുമതി നൽകിയിട്ടുണ്ട്. 2021 ജൂലൈ 22 മുതൽ ഇൻഡ്യയിൽ പുതിയ കാർഡുകൾ നൽകുന്നതിന് മാസ്റ്റർകാർഡിന് നിരോധനം ഉണ്ടായിരുന്നു. പ്രാദേശിക ഡാറ്റ സ്റ്റോറേജ് മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിലാണ് ജൂലൈ 14 ന് ആർബിഐ പുതിയ ക്രെഡിറ്റ്, ഡെബിറ്റ്, പ്രീപെയ്ഡ് കാർഡുകൾ നൽകുന്നതിൽ നിന്ന് മാസ്റ്റർകാർഡിനെ അനിശ്ചിതകാലത്തേക്ക് വിലക്കിയത്.

ജൂലൈ 22 മുതൽ മാസ്റ്റർകാർഡിനെ കാർഡ് നെറ്റ്‌വർകിലേക്ക് പുതിയ ഗാർഹിക ഉപഭോക്താക്കളെ ചേർക്കുന്നതിൽ നിന്ന് റിസർവ് ബാങ്ക് വിലക്കിയിരുന്നു. ഈ നടപടികൾക്കൊടുവിലാണ് പുതിയ തീരുമാനം ആർബിഐ എടുത്തിരിക്കുന്നത്.

Keywords:  News, National, Top-Headlines, RBI, Reserve Bank, America, ATM, Bank, Lifts Curbs On Mastercard, Reserve Bank Lifts Curbs On Mastercard, Allows Onboarding Of New Customers.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia