Follow KVARTHA on Google news Follow Us!
ad

Rebel Sena MLA Says | ഉദ്ധവ് താകറെയുടെ രാജി തങ്ങളെ സന്തോഷിപ്പിക്കുന്നില്ലെന്ന് വിമത എംഎല്‍എ; 'ഞങ്ങള്‍ ചൂണ്ടിക്കാണിച്ച പ്രശ്നങ്ങള്‍ അദ്ദേഹം ശ്രദ്ധിച്ചില്ല'

Uddhav Thackeray's Resignation Doesn't Make Us Happy: Rebel MLA#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com) മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് ഉദ്ധവ് താകറെ രാജി വെച്ചത് 'ഞങ്ങള്‍ക്ക് സന്തോഷമുള്ള കാര്യമല്ല' എന്ന് ഏകനാഥ് ഷിന്‍ഡെ ക്യാംപിൽ നിന്നുള്ള വിമത ശിവസേന എംഎല്‍എ. ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ടിയുമായും കോണ്‍ഗ്രസുമായും പാര്‍ടി നടത്തിയ സഖ്യത്തിന്റെ വീഴ്ചയാണ് ഈ തകര്‍ചയിലേക്ക് നയിച്ചതെന്ന് അദ്ദേഹം സൂചിപ്പിച്ചു. സേനാ നേതാവ് സഞ്ജയ് റാവതിന്റെ പങ്കും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പാര്‍ടിയിലെ ചിലര്‍ പറയുന്നതനുസരിച്ച്, വിമത നേതാവ് ഏകനാഥ് ഷിന്‍ഡെയെ ഇതൊക്കെ അസ്വസ്ഥനാക്കിയിരുന്നു.
  
Mumbai, Kasaragod, Kerala, News, Top-Headlines, MLA, Rebel, Udhav Thakarey, Politics, Political Party, Minister, Maharashtra, Government, State, Chief Minister, Uddhav Thackeray's Resignation Doesn't Make Us Happy: Rebel MLA.

'ഞങ്ങള്‍ ചൂണ്ടിക്കാണിച്ച പ്രശ്നങ്ങള്‍ ഉദ്ധവ് താകറെ ശ്രദ്ധിച്ചില്ല,' എന്ന് വിമത വിഭാഗത്തിന്റെ വക്താവ് ദീപക് കേസാര്‍കറെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട് ചെയ്തു. എന്‍സിപിയോടും കോണ്‍ഗ്രസിനോടും പോരാടുമ്പോള്‍ ഞങ്ങളുടെ നേതാവിനോടും ദേഷ്യം തോന്നിയതില്‍ ഞങ്ങള്‍ക്കെല്ലാം സങ്കടമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രസര്‍കാരിനെതിരെ എല്ലാ ദിവസവും പ്രസ്താവനകള്‍ നടത്തുകയും കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയില്‍ മോശം അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന എന്‍സിപിയും സഞ്ജയ് റാവതുമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഏകനാഥ് ഷിന്‍ഡെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന 50 എംഎല്‍എമാരും - അവരില്‍ 40 പേര്‍ ശിവസേനയില്‍ നിന്നുള്ള വിമതരാണ് - താകറെയുടെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാരിന് അന്ത്യം കുറിച്ചു.

പ്രത്യയശാസ്ത്രപരമായി പൊരുത്തപ്പെടാത്ത കോണ്‍ഗ്രസുമായും എന്‍സിപിയുമായുമുള്ള അസ്വഭാവിക സഖ്യം അവസാനിപ്പിച്ച് ബിജെപിയുമായി വീണ്ടും ഒന്നിക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് വിമത വിഭാഗം വാദിച്ചു. എട്ട് ദിവസത്തെ രാഷ്ട്രീയ സംഘര്‍ഷത്തിന് ശേഷം, ഗവര്‍ണറുടെ ഉത്തരവനുസരിച്ച് തന്റെ സര്‍കാര്‍ വിശ്വാസവോടെടുപ്പ് നേരിടണമെന്ന് സുപ്രീം കോടതി വിധിച്ചപ്പോള്‍ താകറെ ബുധനാഴ്ച വൈകുന്നേരം രാജി വയ്ക്കുകയായിരുന്നു.

ഷിന്‍ഡെയുടെ കലാപത്തെത്തുടര്‍ന്ന് 15-ഓളം എംഎല്‍എമാരുടെ പിന്തുണ മാത്രമേ താകറെയ്ക്ക് ഉണ്ടായിരുന്നുള്ളൂ. അതിനാൽ വിശ്വാസവോടെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ താകറെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. 'കോണ്‍ഗ്രസും എന്‍സിപിയും കാരണം രോഷാകുലരായ നിരവധി എംപിമാരുണ്ട്,' ദീപക് കേസര്‍കര്‍ വ്യക്തമാക്കുന്നു. 'എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്റ് ഞങ്ങളുടെ പ്രദേശത്ത് പോയി അദ്ദേഹത്തിന്റെ ആളുകളുടെ പേരുകള്‍ പ്രഖ്യാപിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ കാരണമാണ് ഈ ആളുകള്‍ അധികാരത്തില്‍ വന്നത്... എല്ലാ വൈകുന്നേരവും സഞ്ജയ് റാവത്ത് കേന്ദ്രത്തെ അധിക്ഷേപിക്കുകയായിരുന്നു. ജനങ്ങള്‍ അസ്വസ്ഥരായി. ഒരു പാര്‍ടിക്കും ഇത്തരമൊരു വക്താവ് ഉണ്ടാകരുതെന്ന് ഞങ്ങള്‍ പ്രാർഥിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യം സൂറതിലും പിന്നീട് ഗുവാഹത്തിയിലും ക്യാംപ് ചെയ്തിരുന്ന വിമത എംഎല്‍എമാര്‍ വിശ്വാസവോടെടുപ്പ് സംബന്ധിച്ച് ഒരു ദിവസം നീണ്ട സസ്പെന്‍സിനിടെ ഗോവയിലേക്ക് പോയി. തങ്ങളാണ് യഥാര്‍ത്ഥ ശിവസേനയെന്നും ബിജെപിയുമായുള്ള സഖ്യം പുതുക്കാന്‍ ആഗ്രഹിക്കുന്നെന്നും ഷിന്‍ഡെയുടെ വിഭാഗം കോടതിയില്‍ വ്യക്തമാക്കി. താകറെയുടെ രാജിയോടെ വിശ്വാസവോടെടുപ്പ് അസാധുവായി. ബിജെപിയിലെ ദേവേന്ദ്ര ഫഡ്നാവിസ് സര്‍കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കുമെന്നും ഷിന്‍ഡെയെ ഡെപ്യൂടി മുഖ്യമന്ത്രിയായി നിയമിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

Post a Comment