RBI Penalises IOB | ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി അറിയിക്കുന്നതിന് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിച്ചില്ല; ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്കിന് 57 ലക്ഷം പിഴ ചുമത്തി ആര്‍ബിഐ

 



ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്കിന് അര കോടിയിലധികം രൂപ പിഴ റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ. 57.5 ലക്ഷം രൂപയാണ് ബാങ്ക് പിഴയായി അടക്കേണ്ടത്. നിക്ഷേപകര്‍ക്ക് പണം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ അല്ല ബാങ്കിനെതിരായ നടപടിയിലേക്ക് നയിച്ചതെന്ന് റിസര്‍വ് ബാങ്ക് തങ്ങളുടെ പിഴ ചുമത്തിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ചില പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇരുന്നതാണ് പിഴയെന്ന് ഉത്തരവില്‍ പറയുന്നു. ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി അറിയിക്കുന്നതിന് ആര്‍ബിഐ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്ക് പാലിച്ചില്ല എന്നതാണ് ബാങ്കിനെതിരായ കുറ്റം. 

RBI Penalises IOB | ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി അറിയിക്കുന്നതിന് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിച്ചില്ല; ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്കിന് 57 ലക്ഷം പിഴ ചുമത്തി ആര്‍ബിഐ


എടിഎം കാര്‍ഡ് തട്ടിപ്പുകള്‍ അടക്കം കണ്ടെത്തി മൂന്നാഴ്ചയ്ക്കകം റിസര്‍വ് ബാങ്കിനെ അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇത് പാലിക്കുന്നതില്‍ ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്ക് പരാജയപ്പെട്ടതാണ് വന്‍തുക പിഴ ചുമത്താന്‍ ഉള്ള കാരണം. 2020 മാര്‍ച് 31 ലെ സ്ഥിതി വിവര കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് ബാങ്കിനെതിരെ റിസര്‍വ് ബാങ്ക് നടപടിയെടുത്തത്.

Keywords: N ews,National,India,New Delhi,RBI,Bank,Fine, RBI imposes rupees 57.5 lakh penalty on Indian Overseas Bank
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia