Thousands Of Vehicles Stuck | ശ്രീനഗര്‍- ജമ്മു ഹൈവേയില്‍ ശക്തമായ മണ്ണിടിച്ചില്‍; കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിന് വാഹനങ്ങള്‍

 


ശ്രീനഗര്‍: (www.kvartha.com) ശ്രീനഗര്‍- ജമ്മു ഹൈവേയില്‍ ശക്തമായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ആയിരക്കണക്കിന് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായി റിപോര്‍ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ വിവിധയിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്.

ഇതേതുടര്‍ന്ന് പ്രധാന റോഡുകള്‍ അടച്ചിരുന്നു. തീര്‍ഥാടന കേന്ദ്രമായ അമര്‍നാഥ് ഉള്‍പെടെയുള്ള താഴ് വരകളില്‍ ശക്തമായ മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നു. ശ്രീനഗര്‍ - ജമ്മു ദേശീയ പാതയില്‍ വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. റോഡുകള്‍ സാധാരണ ഗതിയിലാക്കാന്‍ രണ്ടു ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്.

ഉദ്ധംപുര്‍ ജില്ലയിലെ സംറോളിയില്‍ ഹൈവേയോട് ചേര്‍ന്നുകിടക്കുന്ന റോഡ് മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പെട്ട് ഒഴുകിപ്പോയി. റംബാനില്‍ നിര്‍മാണത്തിലുണ്ടായിരുന്ന പാലത്തിന് കേടുപാട് സംഭവിച്ചു. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കം പല കുടുബങ്ങളേയും ദുരിതത്തിലാഴ്ത്തി.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ഉണ്ടായതിനേക്കാള്‍ ശക്തമായ തണുപ്പായിരുന്നു ഇത്തവണ ശ്രീനഗറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Thousands Of Vehicles Stuck | ശ്രീനഗര്‍- ജമ്മു ഹൈവേയില്‍ ശക്തമായ മണ്ണിടിച്ചില്‍; കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിന് വാഹനങ്ങള്‍


Keywords: Rain, Snow Block Kashmir Highway, Thousands Of Vehicles Stuck, Srinagar, News, Rain, Vehicles, Trapped, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia