Rahul Gandhi to visit Wayanad | മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്; വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി ഭാരവാഹികള്‍

 


വയനാട്: (www.kvartha.com) മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എംപി വയനാട്ടിലെത്തുന്നു. ഈ മാസം 30, ജൂലായ് ഒന്ന്, രണ്ട് തിയതികളിലാണ് രാഹുല്‍ വയനാട്ടിലുണ്ടാവുക. കേന്ദ്ര സര്‍കാരും സംസ്ഥാന സര്‍കാരും നിരന്തരം വേട്ടയാടുന്ന രാഹുലിന് വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി ഭാരവാഹികള്‍
അറിയിച്ചിട്ടുണ്ട്.
 
Rahul Gandhi to visit Wayanad | മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്; വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി ഭാരവാഹികള്‍

രാഹുല്‍ ഗാന്ധിയുടെ വയനാടിലെ ഓഫിസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. കല്‍പ്പറ്റയില്‍ ശനിയാഴ്ച യുഡിഎഫ് നടത്തുന്ന പ്രതിഷേധ പ്രകടനത്തിലും പൊതു സമ്മേളനത്തിലും എഐസിസി ജനറല്‍ സെക്രടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉൾപെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസിനെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.

Keywords:  Rahul Gandhi to visit Wayanad for three days, News, Kerala, Top-Headlines, Wayanad, Rahul Gandhi, Visit, Central Government, State, Government, DCC, UDF, AICC, Opposition leader, Saturday, Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia