Presidential election | രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഗോപാലകൃഷ്ണ ഗാന്ധിയെ മത്സരിപ്പിക്കണമെന്ന് മമത ബാനര്‍ജി; മഹാത്മാഗാന്ധിയുടെ ചെറുമകനെ കുറിച്ച് കൂടുതലറിയാം

 


ന്യൂഡെല്‍ഹി: (www.kvartha.com) 2022ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഗോപാലകൃഷ്ണ ഗാന്ധിയുടെ പേര് ചര്‍ചയാകുന്നു. ബുധനാഴ്ച പ്രതിപക്ഷ പാര്‍ടികളുടെ യോഗത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയായി ഗോപാലകൃഷ്ണ ഗാന്ധിയുടെ പേര് നിര്‍ദേശിച്ചതായി റിപോര്‍ടുകള്‍ പറയുന്നു. ഫാറൂഖ് അബ്ദുല്ലയുടെ പേരും അവര്‍ നിര്‍ദേശിച്ചു. ശരദ് പവാറിന്റെ പേരില്‍ മാത്രമാണ് ഇതുവരെ സമവായമുള്ളതെങ്കിലും മത്സരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.
         
Presidential election | രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഗോപാലകൃഷ്ണ ഗാന്ധിയെ മത്സരിപ്പിക്കണമെന്ന് മമത ബാനര്‍ജി; മഹാത്മാഗാന്ധിയുടെ ചെറുമകനെ കുറിച്ച് കൂടുതലറിയാം

റിപോര്‍ടുകള്‍ പ്രകാരം, പ്രതിപക്ഷ നേതാക്കള്‍ ഗോപാലകൃഷ്ണ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ചു, രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ സംയുക്ത സ്ഥാനാര്‍ഥിയാകുന്നത് പരിഗണിക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു. അതേസമയം അതിനെക്കുറിച്ച് ഇപ്പോഴെന്തെങ്കിലും പറയാറായിട്ടില്ലെന്ന് ഗോപാലകൃഷ്ണ ഗാന്ധിയെ ഉദ്ധരിച്ച് പിടിഐ റിപോർട് ചെയ്തു.

ഇന്‍ഡ്യയുടെ സ്വാതന്ത്ര്യത്തിലെ ഏറ്റവും വലിയ രണ്ട് നേതാക്കന്മാരായ മഹാത്മാഗാന്ധിയുടെയും സി രാജഗോപാലാചാരിയുടെയും ചെറുമകനാണ് ഗോപാലകൃഷ്ണ ഗാന്ധി. അദ്ദേഹത്തിന്റെ പിതാവ് ദേവദാസ് ഗാന്ധി മഹാത്മാഗാന്ധിയുടെ മകനും പത്രപ്രവര്‍ത്തകനുമായിരുന്നു.

1945 ഏപ്രിലില്‍ ജനിച്ച ഗോപാലകൃഷ്ണ ഗാന്ധി ഐഎഎസ് ഉദ്യോഗസ്ഥനാണ്. എഴുത്തുകാരനും നയതന്ത്രജ്ഞനും ബുദ്ധിജീവിയുമാണ്. നിരവധി ദിനപത്രങ്ങളില്‍ കോളങ്ങള്‍ എഴുതുന്നു. 2017ലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വെങ്കയ്യ നായിഡുവിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു. 1985 വരെ തമിഴ്നാട്ടില്‍ ഐഎഎസ് ഓഫീസറായി സേവനമനുഷ്ഠിച്ച ശേഷം, അദ്ദേഹം ഇന്‍ഡ്യയുടെ വൈസ് പ്രസിഡന്റിന്റെ സെക്രടറിയായും രാഷ്ട്രപതിയുടെ ജോയിന്റ് സെക്രടറിയായും തുടര്‍ന്നു. ശ്രീലങ്കയിലെ ഇന്‍ഡ്യന്‍ ഹൈക്കമീഷനര്‍, നോര്‍വേയിലെ ഇന്‍ഡ്യന്‍ അംബാസഡര്‍ തുടങ്ങി നിരവധി നയതന്ത്ര സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

2004 നും 2006 നും ഇടയില്‍, ഗോപാലകൃഷ്ണ ഗാന്ധി പശ്ചിമ ബംഗാളിന്റെയും പിന്നീട് ബീഹാറിന്റെയും ഗവര്‍ണറായി. ഇപ്പോള്‍ ഹരിയാനയിലെ അശോക സര്‍വകലാശാലയില്‍ ചരിത്രവും രാഷ്ട്രീയവും പഠിപ്പിക്കുന്നു.

Keywords: Presidential elections 2022: Who is Gopalkrishna Gandhi, Mahatma Gandhi's grandson?, National, News, Top-Headlines, Newdelhi, Mahatma Gandhi, Mamata Banerjee, Chief Minister, Election, Secretary, Sri Lanka, Bihar, Governor.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia