PM Modi UAE visit | പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് യുഎഇയില്‍ ഊഷ്മള സ്വീകരണം; ശെയ്ഖ് ഖലീഫയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി

 


അബുദബി: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയിലെത്തി. പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സാഇദ് ആലു നഹ്യാന്‍ അദ്ദേഹത്തെ അബുദബി വിമാനത്താവളത്തില്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. 'അബുദാബി വിമാനത്താവളത്തിലെത്തി എന്നെ സ്വീകരിച്ച പ്രിയ സഹോദരന്‍ ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ സാഇദ് ആലു നഹ്യാന്റെ പ്രവൃത്തി ഏറ്റവും ഹൃദ്യമായിരുന്നു. അദ്ദേഹത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി', മോദി ട്വിറ്ററില്‍ കുറിച്ചു. മുന്‍ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സാഇദിന്റെ നിര്യാണത്തില്‍ വ്യക്തിപരമായ അനുശോചനം മോഡി രേഖപ്പെടുത്തി.
                    
PM Modi UAE visit | പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് യുഎഇയില്‍ ഊഷ്മള സ്വീകരണം; ശെയ്ഖ് ഖലീഫയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി

ജര്‍മനിയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ഇന്‍ഡ്യയിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രധാനമന്ത്രി യുഎഇ സന്ദര്‍ശിച്ചത്. ശെയ്ഖ് ഖലീഫ ബിന്‍ സാഇദിന്റെ മരണത്തില്‍ അനുശോചനം അറിയിക്കുന്നതിനാണ് മോഡിയുടെ സന്ദര്‍ശനം. യുഎഇയുടെ പുതിയ പ്രസിഡന്റും അബുദബി ഭരണാധികാരിയുമായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ശെയ്ഖ് മുഹമ്മദുമായുള്ള പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്.
                       
PM Modi UAE visit | പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് യുഎഇയില്‍ ഊഷ്മള സ്വീകരണം; ശെയ്ഖ് ഖലീഫയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി

മുന്‍ ബിജെപി വക്താവ് പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നയതന്ത്ര രോഷത്തിന് കാരണമാവുകയും വിവിധ രാജ്യങ്ങള്‍ പ്രതിഷേധിക്കുകയും ചെയ്തതിന് ആഴ്ചകള്‍ക്ക് ശേഷമാണ് മോഡി ഒരു ഇസ്ലാമിക രാജ്യം സന്ദര്‍ശിച്ചതെന്നത് പ്രത്യേകതയാണ്.

Keywords:  Latest-News, World, Gulf, UAE, Abu Dhabi, Top-Headlines, Prime Minister, Narendra Modi, United arab Emirates, Visit, President, PM Modi UAE Visit, UAE President Sheikh Mohamed, PM Modi meets UAE President Sheikh Mohamed in Abu Dhabi.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia