Bike accident | നിയന്ത്രണം വിട്ട ബൈക് മതിലിൽ ഇടിച്ച് പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്

 


പാനൂർ: (www.kvartha.com) ബൈകപകടത്തിൽ പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം. കൊളവല്ലൂർ ഹയർ സെകൻഡറി സ്കൂൾ വിദ്യാർഥി കല്ലിക്കണ്ടിയിലെ എയ്യംകെട്ടിൽ ജാസ്മിന്റെ മകൻ സിയാദാണ് (18) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ വാഴമല പാത്തിക്കൽ റോഡിലാണ് അപകടം. ഉടൻ കുന്നോത്തുപറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചു. പിന്നീട് തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിലെത്തുംമ്പോഴേക്കും മരണം സംഭവിച്ചു.
                 
Bike accident | നിയന്ത്രണം വിട്ട ബൈക് മതിലിൽ ഇടിച്ച് പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്

കൂടെയുള്ള സുഹൃത്ത് സാരമില്ലാത്ത പരുക്കുകളോടെ രക്ഷപ്പെട്ടു. വാഴമലയിൽ പോയ സുഹൃത്തുക്കളുടെ കാറിലെ ഇന്ധനം തീർന്നതിനാൽ അവർക്ക് സിയാദ് ഇന്ധനവുമായി പോകും വഴിയാണ് അപകടം. മഴയത്ത് നിയന്ത്രണം വിട്ട ബൈക് വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. സിയാദിന് രണ്ടു സഹോദരങ്ങളും ഒരു സഹോദരിയുമുണ്ട്. മൃതദേഹം തലശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർടത്തിനായി മാറ്റി.

Keywords:  Latest-News, Kerala, Kannur, Top-Headlines, Plus Two student, Died, Accidental Death, Accident, Injured, Plus Two student died in bike accident.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia