Safe food delivery | ഫുഡ് ഡെലിവറി സുരക്ഷിതമാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി പി എച് സി സി

 


ദോഹ: (www.kvartha.com) വീടുകളിലേക്കുള്ള ഫുഡ് ഡെലിവറി സുരക്ഷിതമാക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി പ്രാഥമിക പരിചരണ കോര്‍പറേഷന്‍ (PHCC).


Safe food delivery | ഫുഡ് ഡെലിവറി സുരക്ഷിതമാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി പി എച് സി സി


നിര്‍ദേശങ്ങള്‍ ഇങ്ങനെ:

ഫുഡ് ഡെലിവറിയുടെ സമയം രാവിലെ മുതല്‍ അര്‍ധരാത്രി വരെയാക്കി ക്രമീകരിക്കണം. മോടര്‍ സൈകിളുകള്‍ക്ക് പകരം എയര്‍ കണ്ടീഷന്‍ ചെയ്ത കാറുകള്‍ ഉപയോഗിക്കണം.

ഫുഡ് ഡെലിവറിയില്‍ ഗുണനിലവാരം ഉറപ്പാക്കാന്‍ ഫുഡ് ഡെലിവറി വാഹനങ്ങളില്‍ കാമറകള്‍ ഘടിപ്പിക്കണം. മറ്റ് വാഹനങ്ങളില്‍ നിന്നും കാറുകളില്‍ നിന്ന് വേറിട്ടുള്ള റൂടുകള്‍ വേണം മോടോര്‍ സൈകിളുകള്‍ക്ക് അനുവദിക്കാന്‍. മോടോര്‍ സൈകിളുകള്‍ക്കായി ഗതാഗത നിയന്ത്രണം ഏര്‍പെടുത്തേണ്ടതിന്റെ പ്രാധാന്യവും അല്‍ ഹജിരി വ്യക്തമാക്കി.

തണുത്ത ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കാന്‍ റഫ്രിജറേറ്ററും ചൂടുള്ളവയ്ക്കായി തെര്‍മല്‍ കണ്ടെയ്നറുകളും ഉണ്ടാകണം. ഓരോന്നും പ്രത്യേകമായി വേണം സൂക്ഷിക്കാന്‍.

ഫുഡ് ഡെലിവറി ആപ്ലികേഷനുകള്‍ ഉപകാരപ്രദമാണെങ്കിലും ആരോഗ്യം, വ്യക്തിഗത ശുചിത്വം, ഡെലിവറി ജീവനക്കാരുടെ സേഫ്റ്റി എന്നിവ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഡെലിവറി ജീവനക്കാര്‍ക്കായി ഹെല്‍ത് സര്‍ടിഫികറ്റും നല്‍കണം. വര്‍ഷത്തില്‍ സമഗ്രമായ പരിശോധനയ്ക്കും വിധേയമാക്കണം. സുരക്ഷിതമായുള്ള ഫുഡ് ഡെലിവറിയും വ്യക്തിഗത ശുചിത്വവും സംബന്ധിച്ച പ്രത്യേക കോഴ്സുകളും പരിശീലിപ്പിക്കണം.

ഓരോ പുതിയ ഓട്ടത്തിലും ഡെലിവറി ജീവനക്കാര്‍ പുതിയ ഫെയ്സ് മാസ്‌ക് ധരിക്കണം. കയ്യുറകളും മാറ്റണം. വാഹനങ്ങള്‍, ബാഗുകള്‍, കണ്ടെയ്നറുകള്‍ എന്നിവ പതിവായി അണുവിമുക്തമാക്കണം. സ്വന്തം ആരോഗ്യവും സുരക്ഷയും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡെലിവറി ജീവനക്കാര്‍ക്കിടയില്‍ അവബോധം നല്‍കണമെന്നും പി എച് സി സി നിര്‍ദേശിച്ചു.

Keywords: PHCC dietitian offers tips to ensure safe food delivery, Doha, News, Food, Protection, Gulf, World.




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia