Work from home | ചില തസ്തികയിലുള്ളവര്‍ക്ക് 'വര്‍ക് ഫ്രം ഹോം' അനുവദിച്ച് പേടിഎം; സിഇഒ വിജയ് ശര്‍മ ട്വീറ്റിൽ പറയുന്നതിങ്ങനെ

 


ന്യൂഡെല്‍ഹി: (www.kvartha.com) ലോകമെമ്പാടുമുള്ള കംപനികള്‍ ജീവനക്കാരോട് ഓഫീസിലേക്ക് മടങ്ങാന്‍ ഉത്തരവിടുമ്പോള്‍, പേടിഎമിന്റെ സിഇഒ വിജയ് ശേഖര്‍ ശര്‍മ വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുകയാണ്. വ്യാഴാഴ്ച, പേടിഎം മേധാവി തന്റെ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമിന്റെ ടെക്, ബിസിനസ്, പ്രൊഡക്റ്റ് തസ്തികകളിലെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്നോ അല്ലെങ്കില്‍ അവര്‍ക്ക് ഇഷ്ടമുള്ള ഏതെങ്കിലും സ്ഥലത്ത് നിന്നോ ജോലി ചെയ്യാന്‍ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു. കോവിഡ് മഹാമാരി സമയത്ത് ആരംഭിച്ച വീട്ടിലിരുന്ന് പണിയെടുക്കുന്നതിന്റെ തുടര്‍ചയാണിത്.
                           
Work from home | ചില തസ്തികയിലുള്ളവര്‍ക്ക് 'വര്‍ക് ഫ്രം ഹോം' അനുവദിച്ച് പേടിഎം; സിഇഒ വിജയ് ശര്‍മ ട്വീറ്റിൽ പറയുന്നതിങ്ങനെ
              
'ഉല്‍പന്നം, സാങ്കേതികവിദ്യ, ബിസിനസ് റോളുകള്‍ എന്നിവയ്ക്കായി വീട്ടില്‍/എവിടെയും നിന്ന് ജോലി ചെയ്യാന്‍ പേടിഎമില്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കുന്നു,' വിജയ് ശേഖര്‍ ശര്‍മ ട്വീറ്റ് ചെയ്തു. ഒപ്പം ഒരു ആനിമേറ്റഡ് വീഡിയോയ്ക്കൊപ്പം ഓഫീസില്‍ പോകുന്ന ജീവനക്കാരന്റെ തിരക്കേറിയ ദിനചര്യയെ വീട്ടിലിരുന്ന് ആഡംബരത്തോടെയും ശാന്തമായും ജോലി ചെയ്യുന്നവരുമായി താരതമ്യം ചെയ്യുന്നു.

പേടിഎം സ്ഥാപകനും സിഇഒയുമായ അദ്ദേഹം തൊഴിലന്വേഷകരെ പേടിഎം വെബ്സൈറ്റിന്റെ കരിയര്‍ വിഭാഗം സന്ദര്‍ശിച്ച് നിലവിലെ ഒഴിവുകള്‍ക്കായി 'ഇന്‍ഡ്യയുടെ പേയ്മെന്റുകളില്‍ വിപ്ലവം സൃഷ്ടിച്ച സ്ഥാപനത്തില്‍ ചേരാന്‍' ക്ഷണിച്ചു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതും ഓഫീസിലേക്ക് മടങ്ങുന്നതും വലിയ തര്‍ക്കവിഷയമാണ്. ടെസ്ല, സ്പേസ് എക്സ് മേധാവി എലോണ്‍ മസ്‌ക് തുടങ്ങിയ ചില സിഇഒമാര്‍ ജീവനക്കാരോട് ഓഫീസിലേക്ക് മടങ്ങാന്‍ ഉത്തരവിട്ടപ്പോള്‍, ശര്‍മയെപ്പോലെയുള്ള മറ്റുള്ളവര്‍ വീട്ടിലിരുന്ന ജോലി ചെയ്യുന്നതിന്റെ നിരവധി ഗുണങ്ങള്‍ വിശദീകരിച്ചു.
ഈ മാസം ആദ്യം, ടെസ്ല ജീവനക്കാരോട് ഓഫീസില്‍ നിന്ന് ജോലി ചെയ്യാന്‍ ഉത്തരവിട്ട മസ്‌കിന്റെ കംപനിയുടെ ഇമെയിലുകളുടെ സ്‌ക്രീന്‍ഷോടുകള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി തന്റെ ജീവനക്കാരോട് വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നത് ഇനി സ്വീകാര്യമല്ലെന്നും എല്ലാവരും ഓഫീസില്‍ 40 മണിക്കൂറെങ്കിലും കഴിയണമെന്നും പറഞ്ഞു. അതേസമയം, ഓഫീസിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടതിന് ശേഷം ജീവനക്കാര്‍ രാജി കത്തയക്കുന്ന നിരവധി സംഭവങ്ങള്‍ റിപോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ട് , ആപിള്‍, വൈറ്റ്ഹാറ്റ് ജൂനിയര്‍ എന്നീ കംപനികളിലാണ് ഇത് ഏറ്റവും കൂടുതല്‍ ഉണ്ടായത്.

Keywords:  Latest-News, National, Top-Headlines, Workers, Job, Twitter, Online, Business, COVID-19, Website, Paytm, work from home, Paytm CEO Vijay Sharma, Paytm to allow ‘work from home’ for these roles; See CEO Vijay Sharma’s tweet.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia