Flight emergency landing | ചിറകിന് തീപിടിച്ചു; 185 യാത്രക്കാരുമായി സഞ്ചരിച്ച പട്ന-ഡെല്‍ഹി സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി; എല്ലാവ.രും സുരക്ഷിതരാണെന്ന് റിപോര്‍ട്

 


ന്യൂഡെല്‍ഹി:  (www.kvartha.com) ചിറകിന് തീപിടിച്ചതിനെ തുടര്‍ന്ന്  185 യാത്രക്കാരുമായി പട്ന-ഡെല്‍ഹി സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. ബിഹാറിലെ പട്നയിലെ ബിഹ്ത എയര്‍ഫോഴ്സ് സ്റ്റേഷനിലാണ് അടിയന്തരമായി ഇറക്കിയത്. 185 യാത്രക്കാരും സുരക്ഷിതരാണെന്നാണ് റിപോര്‍ട്.  ഇത് ബോയിംഗ് 727 വിമാനം ആണെന്ന് വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു.
             
Flight emergency landing | ചിറകിന് തീപിടിച്ചു; 185 യാത്രക്കാരുമായി സഞ്ചരിച്ച പട്ന-ഡെല്‍ഹി സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി; എല്ലാവ.രും സുരക്ഷിതരാണെന്ന് റിപോര്‍ട്


'വിമാനത്തിന്റെ ഇടതു ചിറകില്‍ തീ പിടിച്ചു. ഉടന്‍ നിലത്തിറക്കി. രണ്ട് ബ്ലേഡുകള്‍ വളഞ്ഞുപോയി. ഫുല്‍വാരി ഷെരീഫിലെ ആളുകള്‍ തീപിടുത്തം കണ്ട് എയര്‍പോര്‍ട് അധികൃതരെ വിവരമറിയിക്കുകയായിരുന്നു,' പട്ന ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രശേഖര്‍ സിംഗ് പറഞ്ഞു.

സാങ്കേതിക തകരാറാണ് തീപിടിത്തത്തിന് കാരണമെന്നും എന്‍ജിനീയറിങ് സംഘം കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Patna-Delhi SpiceJet plane with 185 flyers makes emergency landing after wing catches fire, National, Newdelhi, News, Top-Headlines, Patna, Spice jet, Plane, Fire, Passengers, Investigate.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia