Patient dies of cardiac arrest | 'വൃക്ക മാറ്റിവയ്ക്കലിനിടെ രോഗി മരിച്ചത് ഹൃദയസ്തംഭനം മൂലം'; ആരോഗ്യസ്ഥിതി മോശമാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ബന്ധു

 


തിരുവനന്തപുരം: (www.kvartha.com) തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കലിനിടെ കാരക്കോണം സ്വദേശി സുരേഷ് (54) മരിച്ചത് ഹൃദയസ്തംഭനം മൂലമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ബന്ധു അനില്‍കുമാര്‍. ശസ്ത്രക്രിയയില്‍ കാലതാമസമുണ്ടായോ എന്നതിന് തെളിവില്ലെന്നും രോഗിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഇദ്ദേഹം വ്യക്തമാക്കി.

 Patient dies of cardiac arrest | 'വൃക്ക മാറ്റിവയ്ക്കലിനിടെ രോഗി മരിച്ചത് ഹൃദയസ്തംഭനം മൂലം'; ആരോഗ്യസ്ഥിതി മോശമാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ബന്ധു

'ശസ്ത്രക്രിയയുമായി മുന്നോട്ടുപോകാന്‍ ഞങ്ങള്‍ നിര്‍ദേശിച്ചിരുന്നു. രോഗി മരിച്ചതില്‍ വീഴ്ചയുണ്ടായില്ലെന്നും രോഗിയെ സജ്ജമാക്കുന്നതിനുളള സമയം മാത്രമേ എടുത്തിട്ടുളളുവെന്നും നെഫ്രോളജി വിഭാഗം ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്നുളള സങ്കീര്‍ണതയാണ് മരണകാരണമെന്നും ഡോക്ടര്‍മാര്‍ വിശദീകരിച്ചതായും അനില്‍കുമാര്‍ വ്യക്തമാക്കി.

അതേസമയം കൊച്ചിയില്‍ നിന്ന് വൃക്ക എത്തിച്ചിട്ടും ശസ്ത്രക്രിയ നാലുമണിക്കൂര്‍ വൈകിയെന്ന പരാതി ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രടറിക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Keywords: Patient dies of cardiac arrest during kidney transplant; The relative said that the doctors had warned him that his health condition was bad, Thiruvananthapuram, News, Health, Health and Fitness, Health Minister, Dead, Kerala, Patient.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia