Moose Wala's Murder | 'കൊല്ലാന്‍ ഉത്തരവിട്ടു, എന്നാല്‍ വെടിവെച്ചവരെ അറിയില്ല'; പഞ്ചാബി ഗായകൻ മൂസ് വാലയുടെ 'പ്രതികാര' കൊലപാതകത്തെക്കുറിച്ച് ലോറന്‍സ് ബിഷ്ണോയ്

 


മൊഹാലി: (www.kvartha.com) പഞ്ചാബി ഗായകന്‍ സിദ്ധു മൂസ് വാലയെ കൊലപ്പെടുത്താന്‍ ഉത്തരവിട്ടതായി ക്രിമിനൽ സംഘം നേതാവും കേസിലെ പ്രധാന പ്രതിയുമായ ലോറന്‍സ് ബിഷ്നോയ് 'കുറ്റസമ്മതം' നടത്തിയതായി പൊലീസ് വൃത്തങ്ങള്‍. ഇത് പ്രതികാര കൊലപാതകമാണെന്നും മൂസ് വാലയില്‍ നിന്ന് പണമൊന്നും ആവശ്യപ്പെട്ടില്ലെന്നും വികി മിദ്ദുഖേരയുടെ മരണത്തിന് പ്രതികാരം ചെയ്യാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും ബിഷ്ണോയ് പറഞ്ഞതായി വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍-ന്യൂസ് 18 റിപോര്‍ട് ചെയ്തു.
            
Moose Wala's Murder | 'കൊല്ലാന്‍ ഉത്തരവിട്ടു, എന്നാല്‍ വെടിവെച്ചവരെ അറിയില്ല'; പഞ്ചാബി ഗായകൻ മൂസ് വാലയുടെ 'പ്രതികാര' കൊലപാതകത്തെക്കുറിച്ച് ലോറന്‍സ് ബിഷ്ണോയ്

അതേസമയം തങ്ങളുടെ കക്ഷിയോട് പഞ്ചാബ് പൊലീസ് മനുഷ്യത്വരഹിതമായാണ് പെരുമാറുന്നതെന്ന് ബിഷ്ണോയിയുടെ അഭിഭാഷക സംഘം ആരോപിച്ചു. കുറ്റാരോപിതനെ ചോദ്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ പൊലീസ് ലംഘിക്കുകയാണെന്ന് അഭിഭാഷകന്‍ വിശാല്‍ ചോപ്ര പറഞ്ഞു. ഈ നടപടികള്‍ പുറത്തുകൊണ്ടുവരുന്നതിന് കോടതി മുമ്പാകെ റിട് ഹര്‍ജി നല്‍കുമെന്ന് അവര്‍ അറിയിച്ചു.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസില്‍ ചേര്‍ന്ന മൂസ് വാലയെ മെയ് 29 ന് പഞ്ചാബിലെ മാന്‍സ ജില്ലയില്‍ വെച്ച് അജ്ഞാതരായ അക്രമികള്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. അന്തരിച്ച ഗായകന്റെ സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു സംഭവം. എന്നാൽ ആരാണ് കൊലപാതകം നടപ്പാക്കിയതെന്ന് തനിക്ക് അറിയില്ലെന്ന് ചോദ്യം ചെയ്യലില്‍ ബിഷ്ണോയ് പറഞ്ഞതായി വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്തു.

ഖരാറിലെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഓഫീസില്‍ ബിഷ്ണോയിയെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് വൃത്തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. ബുധനാഴ്ച പുലര്‍ചെ ഡെല്‍ഹിയില്‍ നിന്ന് കനത്ത സുരക്ഷയിലാണ് അദ്ദേഹത്തെ കൊണ്ടുവന്നത്. കൊലപാതകത്തില്‍ പങ്കെടുത്ത നാല് പേരെ തിരിച്ചറിഞ്ഞതായി പഞ്ചാബ് പൊലീസ് അവകാശപ്പെട്ടെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ബിഷ്ണോയിയുടെ അടുത്ത സഹായിയായ ഗോള്‍ഡി ബ്രാറിന്റെ ബന്ധുവിനെയും ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയെന്നും ഏതാനും മണിക്കൂറത്തെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെന്നും പറയുന്നു.

ബിഷ്ണോയി ഇതുവരെ ഒഴിഞ്ഞുമാറുകയും സഹകരിക്കാതിരിക്കുകയും ചെയ്തിരുന്നതായി എസ്‌ഐടി പറഞ്ഞു. തനിക്ക് സുഖമില്ലെന്നും ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചെന്നും പരാതിയുണ്ട്. പക്ഷെ, ഡോക്ടര്‍മാര്‍ അദ്ദേഹം ആരോഗ്യവാനാണെന്ന് വ്യക്തമാക്കി. ഓസ്ട്രേലിയയിലേക്ക് രക്ഷപ്പെടാന്‍ മൂസ് വാല തന്റെ മാനജര്‍ ഷഗന്‍പ്രീത് സിംഗിനെ സഹായിച്ചതിനാല്‍ സംഘാംഗങ്ങള്‍ അസ്വസ്ഥരാണെന്ന് ബിഷ്ണോയി പറഞ്ഞതായി എസ്ഐടി വൃത്തങ്ങള്‍ പറഞ്ഞു.

ഗായകന്‍ കൊല്ലപ്പെട്ട ദിവസത്തിന്റെയും സ്ഥലത്തിന്റെയും സിസിടിവി ദൃശ്യങ്ങള്‍, ഫോടോഗ്രാഫുകള്‍, വീഡിയോകള്‍ എന്നിവ കാണിച്ചതിന് ശേഷമാണ് ബിഷ്ണോയി ഈ അവകാശവാദങ്ങള്‍ ഉന്നയിച്ചത്. മൂസ് വാലയെ പിന്തുടരുന്ന വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങളും ആക്രമണ സ്ഥലത്തിന്റെ ഫോടോകളും വീഡിയോകളും ഇയാള്‍ക്ക് കാണിച്ചതായും റിപോര്‍ടില്‍ പറയുന്നു.

Keywords: 'Ordered Killing, But Don't Know Identity of Shooters': Lawrence Bishnoi on Moose Wala's 'Revenge' Murder, phot, National, News, Punjab, Top-Headlines, Police, Murder, Report, Shot dead, Photo, Video, CCTV.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia