Emergency Landing | 9 പേരുമായി സഞ്ചരിച്ച ഒഎൻജിസി ഹെലികോപ്റ്റർ അറബിക്കടലിൽ അടിയന്തരമായി ഇറക്കി; എല്ലാവരെയും രക്ഷപ്പെടുത്തി

 


മുംബൈ: (www.kvartha.com) പൊതുമേഖലാ പെട്രോളിയം കംപനിയായ ഒഎൻജിസിയുടെ ഹെലികോപ്റ്റർ മുംബൈയ്ക്ക് സമീപം അറബിക്കടലിൽ അടിയന്തരമായി ഇറക്കി. രണ്ട് പൈലറ്റുമാരുൾപെടെ ഒമ്പത് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് ഉടൻ തന്നെ ദുരിതാശ്വാസ, രക്ഷാപ്രവർത്തനം ആരംഭിച്ചതിനാൽ ഇപ്പോൾ എല്ലാവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.
                          
Emergency Landing | 9 പേരുമായി സഞ്ചരിച്ച ഒഎൻജിസി ഹെലികോപ്റ്റർ അറബിക്കടലിൽ അടിയന്തരമായി ഇറക്കി; എല്ലാവരെയും രക്ഷപ്പെടുത്തി

ഇവരിൽ നാല് പേരെ ഒഎസ്‌വി മാളവ്യ 16, ഒരാളെ സാഗർ കിരൺ ഓയിൽ റിഗിലെ ബോട്, രണ്ട് പേരെ ഇൻഡ്യൻ നാവികസേനയുടെ ഹെലികോപ്റ്ററുകൾ എന്നിവ ഉപയോഗിച്ച് രക്ഷപ്പെടുത്തി. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്, ഇവരെ നാവികസേനയുടെ ഹെലികോപ്റ്ററിൽ ജുഹുവിലെ ഒഎൻജിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ ഹൈയിലെ ഒഎൻജിസിയുടെ സാഗർ കിരണിന് സമീപം ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയതായി ഒഎൻജിസി ട്വീറ്റ് ചെയ്തു.

മുംബൈ കടലിന് പടിഞ്ഞാറ് 60 നോടികൽ മൈൽ അകലെയുള്ള സാഗർ കിരൺ ഓയിൽ റിഗിന് സമീപമാണ് ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയത്. അടിയന്തര ലാൻഡിംഗിന് കാരണമായ സാഹചര്യം ഇതുവരെ വ്യക്തമല്ല. ഒഎൻജിസിക്ക് അറബിക്കടലിൽ നിരവധി റിഗുകളും ഇൻസ്റ്റാളേഷനുകളും ഉണ്ട്, അവ സമുദ്രനിരപ്പിന് താഴെയുള്ള റിസർവോയറുകളിൽ നിന്ന് എണ്ണയും വാതകവും ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്നു.

Keywords: ONGC Helicopter Makes Emergency Landing In Arabian Sea, All 9 Rescued, National, News, Top-Headlines, Mumbai, Helicopter, Twitter, Arabian sea.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia