Follow KVARTHA on Google news Follow Us!
ad

OnePlus Nord 2T 5G | ഇന്‍ഡ്യന്‍ വിപണിയെ ലക്ഷ്യമാക്കി വണ്‍പ്ലസ് നോര്‍ഡ് 2ടി 5ജി സ്മാര്‍ട് ഫോണ്‍; വിലയും പ്രത്യേകതകളും അറിയാം

OnePlus Nord 2T5G smartphone aimed at the Indian market; Price and specification #ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യന്‍ വിപണിയെ ലക്ഷ്യമാക്കി വണ്‍പ്ലസ് നോര്‍ഡ് 2ടി 5ജി ലോന്‍ച്.  ജൂലൈ ഒന്നിന് ലോന്‍ച് ചെയ്യുമെന്നാണ് റിപോര്‍ട്. 

മൈ സ്മാര്‍ട് ഫോണ്‍ പ്രൈസ് (My smartphone price) എന്ന സൈറ്റ് ആണ് ഈ കാര്യം റിപോര്‍ട് ചെയ്തത്.  ഇന്‍ഡ്യയിലുടനീളമുള്ള ആമസോന്‍ (Amazon), വണ്‍പ്ലസ് ഇന്‍(OnePlus In), വണ്‍പ്ലസ് റീടെയില്‍ സ്റ്റോറുകള്‍ (OnePlus Retail Stores) എന്നിവയില്‍ ഫോണ്‍ ലഭ്യമാക്കും. 

90Hz റീഫ്രഷ് റൈറ്റാണ് ഈ സ്‌ക്രീന് ഉണ്ടാകുക. 6.43-ഇന്‍ച് എഫ്എച്ഡി+ എഎംഒഎല്‍ഇഡി ഡിസ്പ്ലേയുമായി വരുമെന്നാണ് പ്രതീക്ഷ. ഹുഡിന് കീഴില്‍, ഇത് 12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജുമായാണ് സ്മാര്‍ട് ഫോണ്‍ എത്തുന്നത്. ഈ ഫോണിന് 80W ഫാസ്റ്റ് ചാര്‍ജിംഗില്‍ 4,500mഅവ ബാറ്ററി യൂനിറ്റ് ലഭിക്കും. ഡൈമെന്‍സിറ്റി 1300 SoC ചിപിലാണ്.

News,National,India,New Delhi,Technology,Gadgets,Mobile Phone,Mobile,Top-Headlines, OnePlus Nord 2T5G smartphone aimed at the Indian market; Price and specification


ഒപ്റ്റിക്സിലേക്ക് വരുമ്പോള്‍, നോര്‍ഡ് 2ടി 5ജിക്ക് 50MP (wide) + 8MP (Ultra wide) + 2MP (Depth) ട്രിപിള്‍ ക്യാമറ സിസ്റ്റം പിന്‍ഭാഗത്തുണ്ടാകും. മുന്‍വശത്ത് 32എംപി സെല്‍ഫി ക്യാമറ ഉണ്ടായിരിക്കും. ഉപകരണത്തിന്റെ മറ്റ് സവിശേഷതകളില്‍ ഇന്‍-സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും ഡ്യുവല്‍ സ്റ്റീരിയോ സ്പീകറുകളും ഉണ്ടാകുമെന്നാണ് റിപോര്‍ട്.

ഫോണിന് ഇന്‍ഡ്യയില്‍ തുടക്ക വില 28,999 രൂപയും ടോപ് എന്‍ഡ് കോന്‍ഫിഗറേഷന് 31,999 രൂപയുമാണ് ഏകദേശ വില.

Keywords: News,National,India,New Delhi,Technology,Gadgets,Mobile Phone,Mobile,Top-Headlines, OnePlus Nord 2T5G smartphone aimed at the Indian market; Price and specification 
 

Post a Comment