Woman Falls from Scooter | ആരാണ് കുറ്റക്കാരൻ? സ്ത്രീ റോഡിന് നടുവില്‍ സ്‌കൂടറില്‍ നിന്ന് വീണു; പുറകിൽ വന്ന ബൈക് യാത്രക്കാരന്‍ കാരണമാണ് വീണതെന്ന് കുറ്റപ്പെടുത്തൽ; വീഡിയോ വൈറൽ

 


ന്യൂഡെല്‍ഹി: (www.kvartha.com) അപകടങ്ങള്‍ എവിടെയും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെങ്കിലും ജാഗ്രതയോടെ വാഹനം ഓടിച്ചാല്‍ ഭൂരിപക്ഷം അപകടങ്ങളും ഒഴിവാക്കാനാകും. പലപ്പോഴും ആളുകള്‍ അവരുടെ തെറ്റുകള്‍ അംഗീകരിക്കാത്തതിനാല്‍ റോഡപകടങ്ങള്‍ പലപ്പോഴും വഴക്കുകളിലേക്ക് മാറുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ കാണുമ്പോഴത് മനസിലാകും.
                 
Woman Falls from Scooter | ആരാണ് കുറ്റക്കാരൻ? സ്ത്രീ റോഡിന് നടുവില്‍ സ്‌കൂടറില്‍ നിന്ന് വീണു; പുറകിൽ വന്ന ബൈക് യാത്രക്കാരന്‍ കാരണമാണ് വീണതെന്ന് കുറ്റപ്പെടുത്തൽ; വീഡിയോ വൈറൽ
 
ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയില്‍, ഒരു സ്ത്രീയും അവരുടെ പങ്കാളിയും സ്‌കൂടറില്‍ സഞ്ചരിക്കുന്നതിനിടെ നടുറോഡില്‍ തനിയെ വീണു, പക്ഷേ സ്ത്രീ പിന്നില്‍ നിന്ന് വന്ന ബൈക് യാത്രികനെ കുറ്റപ്പെടുത്തി. യുവതിയുടെ വാഹനത്തിന് തൊട്ടുപിന്നാലെ ബൈകില്‍ വന്ന യുവാവിന്റെ ഹെല്‍മെറ്റില്‍ ഘടിപ്പിച്ച ക്യാമറയിലാണ് സംഭവം പതിഞ്ഞത്. വാഹനത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുന്നതിന് മുമ്പ് സ്‌കൂടറില്‍ പോകുന്ന സ്ത്രീയും പുരുഷനും പെട്ടെന്ന് നടുറോഡില്‍ വീഴുന്നത് ദൃശ്യങ്ങളില്‍ കാണാം.

ഇരുവരും വീണ ഉടനെ എന്തെങ്കിലും പറ്റിയോ എന്നറിയാന്‍ പുറകെ ബൈകില്‍ വന്നയാള്‍ ഉടനെ നിര്‍ത്തി. സ്ത്രീ അയാളുടെ നേരെ ആക്രോശിക്കുകയും 'നേരെ നോക്കി ഓടിച്ച് കൂടേ' എന്ന് ചോദിക്കുകയും ചെയ്യുന്നു. ബൈക് സ്‌കൂടറില്‍ സ്പര്‍ശിക്കുക പോലും ചെയ്തിട്ടില്ലെന്ന് യുവാവ് പറയുന്നു. തനിക്ക് സ്വയം വീഴാന്‍ അറിയില്ലെന്ന് യുവതി മറുപടി നല്‍കി.

സംഭവത്തിന്റെ മുഴുവന്‍ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോ ഇതിനോടകം ഒരു ലക്ഷത്തിലധികം കാഴ്ചകള്‍ നേടി. അതേസമയം ഈ വീഡിയോ വ്യാജമാണെന്ന് ചിലർ അവകാശപ്പെട്ടു.

Keywords: On Camera: Woman Falls Off Scooter In Middle Of Road, Blames Biker Behind Her, National, Newdelhi, News, Top-Headlines, Woman, Bike, Road, Video, Viral, Man.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia