Norka Roots | കുവൈതില്‍ തൊഴില്‍ പീഡനത്തിനിരയായ യുവതിയുടെ മോചനത്തിന് നോര്‍കയുടെ ഇടപെടല്‍

 


കൊച്ചി: (www.kvartha.com) കുവൈതില്‍ തൊഴില്‍ പീഡനത്തിനിരയായ യുവതിയുടെ മോചനത്തിന് നോര്‍കയുടെ ഇടപെടല്‍. നോര്‍ക റൂട്സ് കുവൈതിലെ ഇന്‍ഡ്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മോചനം സംബന്ധിച്ച ശ്രമം ഉര്‍ജിതമാക്കി.

ഗാര്‍ഹിക ജോലിക്കായി കുവൈതിലെത്തിയ എറണാകുളം ചേറായി സ്വദേശി അജിതയാണ് കടുത്ത തൊഴില്‍ പീഡനത്തിന് ഇരയായിരിക്കുന്നത്. ജോലിസ്ഥലത്ത് തടവിലാക്കപ്പെട്ട അജിതയെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് നോര്‍ക എംബസിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.

Norka Roots | കുവൈതില്‍ തൊഴില്‍ പീഡനത്തിനിരയായ യുവതിയുടെ മോചനത്തിന് നോര്‍കയുടെ ഇടപെടല്‍

ദിവസവും 16 മണിക്കൂറോളമായിരുന്നു ജോലി എടുക്കേണ്ടി വന്നിരുന്നത്. ഇത് ചോദ്യം ചെയ്തതിനാണ് യുവതിയെ ശാരീരിക പീഡനത്തിന് ഇരയാക്കിയത്. മോചനം സംബന്ധിച്ച് കുവൈത് എംബസിയുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് നോര്‍ക റൂട്സ് സി ഇ ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.

Keywords: Norka's intervention in the release of a young woman who was subjected to labor harassment in Kuwait, Kochi, News, Woman, Embassy, Letter, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia