Infant Found dead | ആശുപത്രിയിലെ ജെനറല്‍ വാര്‍ഡില്‍ കിടന്നുറങ്ങിയിരുന്ന നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി; തെരുവ് നായകള്‍ കടിച്ചുകൊന്നതാണോയെന്ന് സംശയം

 


ഹരിയാന: (www.kvartha.com) ആശുപത്രിയിലെ ജെനറല്‍ വാര്‍ഡില്‍ കിടന്നുറങ്ങിയിരുന്ന നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അമ്മയ്ക്കും മുത്തശ്ശിയ്ക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്ന മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസമായിരുന്നു സംഭവം.
  
Infant Found dead | ആശുപത്രിയിലെ ജെനറല്‍ വാര്‍ഡില്‍ കിടന്നുറങ്ങിയിരുന്ന നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി; തെരുവ് നായകള്‍ കടിച്ചുകൊന്നതാണോയെന്ന് സംശയം

സംഭവത്തെ കുറിച്ച് ഇന്‍സ്‌പെക്ടര്‍ വിജയ് കുമാര്‍ പറയുന്നത്:

അമ്മയോടൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ കാണാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അലാറാം അടിച്ച് തെരച്ചില്‍ നടത്തുന്നതിനിടെ ആശുപത്രിയുടെ പുറത്ത് തെരുവ് നായകള്‍ കടിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ കുഞ്ഞിനെ ഡോക്ടര്‍മാര്‍ പരിശോധിക്കുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തു.

ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവം വ്യക്തമായത്. ഉത്തര്‍പ്രദേശുകാരായ കുടുംബം യുവതിയുടെ പ്രസവത്തിനായാണ് പാനിപതില്‍ എത്തിയത്. 

Keywords:  Newborn baby found dead in hospital's general ward, News, National, Top-Headlines, Found Dead, Hospital, Haryana, Police, Case, CCTV, Doctor, UP, Family, Panippath, Grneral ward, Street Dogs.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia