Most Dangerous Animal | രാജവെമ്പാലയോ ബോക്സ് ജെലിഫിഷോ അല്ല ഭൂമിയിലെ ഏറ്റവും അപകടകാരി; ഈ കുഞ്ഞുജീവിയാണ്! അറിയാം കൂടുതൽ

 


ന്യൂഡെൽഹി: (www.kvartha.com) ഓരോ മൃഗത്തിനും സ്വയം സംരക്ഷിക്കാനും മറ്റുള്ളവരെ ഇരയാക്കാനും അതിന്റേതായ വഴികളുണ്ട്. ഒരു ജീവി മറ്റൊന്നിന് ഭക്ഷണമാണ്. അതേസമയം ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവി ഏതാണ്?. ഹൗ സ്റ്റഫ് വർക്സ് വെബ്‌സൈറ്റിലെ റിപോർട് അനുസരിച്ച്, ഒരു മൃഗം അപകടകാരിയാണോ എന്ന് നിർണയിക്കാൻ നിരവധി അളവുകോലുകൾ ഉണ്ട്. ഒന്നുകിൽ അവ വളരെ വിഷമുള്ളവയായിരിക്കണം, അല്ലെങ്കിൽ അവ ധാരാളം രോഗങ്ങൾ പടർത്തുന്നതായിരിക്കണം.
                   
Most Dangerous Animal | രാജവെമ്പാലയോ ബോക്സ് ജെലിഫിഷോ അല്ല ഭൂമിയിലെ ഏറ്റവും അപകടകാരി; ഈ കുഞ്ഞുജീവിയാണ്! അറിയാം കൂടുതൽ

രാജവെമ്പാലയെ ഏറ്റവും വിഷമുള്ളതായി പലരും കണക്കാക്കുമ്പോൾ, ചിലർ ഇത് തേളുകളാണെന്ന് വിശ്വസിക്കുന്നു. ഡാര്‍ട് എന്ന തവളയെയും ബോക്സ് ജെലിഫിഷിനെയും ചുറ്റിപ്പറ്റിയുള്ള സംവാദവും സമാനമാണ്. എന്നിരുന്നാലും, റിപോർട് അനുസരിച്ച്, ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവി ഒരു ഒച്ചാണ്.
ജിയോഗ്രഫി കോൺ (Geography Cone) എന്നാണിതിന്റെ പേര്.

ഈ ചെറിയ ജീവി ഉഷ്ണമേഖലാ ഇൻഡോ-പസഫിക് മേഖലയിലാണ് കാണപ്പെടുന്നത്. ചെറിയ മീനുകളെ വേട്ടയാടുകയാണ് ഇവ ചെയ്യുന്നത്. എല്ലാ കോൺ ഒച്ചുകളും വിഷം ഉപയോഗിച്ച് ഇരയെ വേട്ടയാടുകയും കൊല്ലുകയുമാണ് ചെയ്യുന്നതെങ്കിലും, ഈ ഇനത്തിന്റെ വിഷം മനുഷ്യരെയും കൊല്ലാൻ ശക്തമാണ്. 20 ആളുകളെ കൊല്ലാൻ ഇതിന്റെ ഒരു തുള്ളി വിഷം മതിയെന്നാണ് പറയുന്നത്. ഇതുവരെ, 30 മുങ്ങൽ വിദഗ്ധരെങ്കിലും ഈ ഒച്ചുകൾ കാരണം മരിച്ചതായി റിപോർടുണ്ട്. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചില്ലെങ്കിൽ, ഈ ഒച്ചിന്റെ കടിയേറ്റാൽ 65 ശതമാനം ആളുകളും മരിക്കുന്നു. ഈ ഒച്ച് വിഷത്തിന് പ്രതിമരുന്നും ലഭ്യമല്ല.

Keywords:  Latest-News, National, World, Top-Headlines, Animals, Snake, International, King Cobra, Most Dangerous Animal on Earth, Geography Cone, Most Dangerous Animal, Neither King Cobra Nor Box Jellyfish, But This Creature is Most Dangerous on Earth.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia