Follow KVARTHA on Google news Follow Us!
ad

Prakash Devarajan's Suicide Note |'ഭാര്യ ഉള്‍പെടുന്ന 4 പേര്‍ മാനസികമായും സാമ്പത്തികമായും ഒത്തിരി ദ്രോഹിച്ചു, ആരും നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെടരുത്, അങ്ങ് ദൂരെ നക്ഷത്രങ്ങള്‍ക്ക് ഇടയിലിരുന്ന് എല്ലാം കാണും'; അച്ഛനോടും അനിയനോടും പൊറുക്കണം മക്കളേയെന്ന് മകളോട് മാപ്പ് ചോദിച്ചുകൊണ്ടുള്ള പ്രകാശ് ദേവരാജന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്

Mystery on Father and son accident death at Attingal; Suicide note out#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തിരുവനന്തപുരം: (www.kvartha.com) ഫേസ്ബുകില്‍ പോസ്റ്റിട്ടതിന് പിന്നാലെ ആറ്റിങ്ങലില്‍ കാര്‍ ടാങ്കര്‍ ലോറിയിലേക്ക് ഓടിച്ചു കയറ്റി ജീവനൊടുക്കിയ പ്രകാശ് ദേവരാജന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. പരാതി കൊടുത്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തത് കൊണ്ടല്ല ആത്മഹത്യ ചെയ്യുന്നതെന്നും ജനങ്ങള്‍ കാര്യങ്ങള്‍ അറിയണമെന്നും ആത്മഹത്യാക്കുറിപ്പിലുള്ളതായി പൊലീസ് പറഞ്ഞു. ഭാര്യയുടെ പ്രവൃത്തികളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും മോള്‍ അച്ഛനോട് ക്ഷമിക്കണമെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. 

ആത്മഹത്യാക്കുറിപ്പിനെ കുറിച്ച് പൊലീസ് പറഞ്ഞത്: 'അച്ഛനോടും അനിയനോടും പൊറുക്കണം മക്കളേ..' എന്നു മകള്‍ കാവ്യയോട് മാപ്പ് ചോദിച്ചുകൊണ്ട് പ്രകാശ് കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. അങ്ങ് ദൂരെ നക്ഷത്രങ്ങള്‍ക്ക് ഇടയില്‍ ഇരുന്ന് എല്ലാം കാണുമെന്നും പ്രകാശ് മകളോടു പറയുന്നുണ്ട്. മകള്‍ കാവ്യ എസ് ദേവിന് എല്ലാ നന്മകളും നേരുന്നു. തങ്ങളുടെ മരണത്തിന് കാരണം ഭാര്യ ശിവകലയും ഇവരുടെ സുഹൃത്തുക്കളായ വിളപ്പില്‍ശാല സ്വദേശി അനീഷ്, ദുബൈയില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഉണ്ണി, ബഹ്‌റൈനില്‍ ഡാന്‍സ് സ്‌കൂള്‍ നടത്തുന്ന മുനീര്‍, അനീഷിന്റെ അമ്മ പ്രസന്ന എന്നിവര്‍ ആണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

തന്നെയും മക്കളെയും ഭാര്യ ഉള്‍പെടുന്ന നാലുപേര്‍ മാനസികമായും സാമ്പത്തികമായും ഒത്തിരി ദ്രോഹിച്ചുവെന്നും തന്നെ ലക്ഷകണക്കിന് രൂപയുടെ കടക്കാരന്‍ ആക്കിയെന്നും കത്തില്‍ പ്രകാശ് പറയുന്നു. ഇവര്‍ക്ക് എതിരെ എന്ത് നിയമ നടപടി സ്വീകരിക്കാന്‍ കഴിയും എന്ന് തനിക്ക് അറിയില്ല എന്ത് തന്നെ ആയാലും നിയമവും ഭരണ സംവിധാനവും ഉപയോഗിച്ച് ഇവരെ നാട്ടില്‍ എത്തിച്ചു അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ തന്നെ കിട്ടുമെന്ന് താനും മകനും കരുതുന്നു എന്ന് പ്രകാശ് പറയുന്നു.

ഇക്കൂട്ടത്തില്‍ അനീഷ് എന്ന യുവാവ് ഇപ്പോള്‍ ബഹ്‌റൈനില്‍ തന്റെ ഭാര്യക്ക് ഒപ്പം ആണ് കഴിയുന്നതെന്നും തന്റെയും മക്കളുടെയും തകര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചവര്‍ ആരും നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെടരുത് എന്നും പ്രകാശ് കുറിപ്പില്‍ പറയുന്നുണ്ട്. ഇത് തന്റെയും മകന്‍ ശിവദേവിന്റെയും മരണമൊഴിയാണെന്നും തങ്ങളുടെ മരണത്തിന് ഉത്തരവാദികളായ എല്ലാവര്‍ക്കും എതിരെ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ദേശീയപാതയില്‍ ആറ്റിങ്ങല്‍ മാമത്ത് ചൊവ്വാഴ്ച രാത്രിയോടെ ഉണ്ടായ അപകടത്തിലാണ് നെടുമങ്ങാട് നല്ലമ്പ്രക്കോണം സ്വദേശി പ്രകാശ് ദേവരാജന്‍(50), മകന്‍ ശിവദേവ് (12) എന്നിവര്‍ മരിച്ചത്. കുടുംബ വീട്ടിലേക്ക് പോകുന്നതായി മകളോട് പറഞ്ഞാണ് ചൊവ്വാഴ്ച രാവിലെ നെട്ടയത്തെ വീട്ടില്‍നിന്ന് ദേവരാജനും മകനും ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വീട്ടില്‍ മകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഭാര്യ ശശികല ഒന്‍പത് മാസമായി വിദേശത്താണ്. നെടുമങ്ങാട് കരിപ്പൂരുള്ള കുടുംബ വീട്ടിലെത്തിയ ഇവര്‍ക്ക് എന്തെങ്കിലും പ്രശ്‌നമുള്ളതായി തോന്നിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

News,Kerala,State,Thiruvananthapuram,Accident,Death,Trending,Local-News,Social-Media,Police,Letter, Mystery on Father and son accident death at Attingal; Suicide note out


ബന്ധുക്കളുമായി സംസാരിച്ചിരുന്നശേഷം രാത്രി 9.30നാണ് ഇരുവരും യാത്ര പറഞ്ഞ് ഇറങ്ങിയത്. നെട്ടയത്തെ വീട്ടിലേക്ക് പോകുന്നുവെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. രാത്രി 10.59ന് 'എന്റെയും മക്കളുടെയും മരണത്തിന് കാരണക്കാര്‍ ഇവര്‍' എന്ന് പ്രകാശ് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു. അഞ്ചുപേരുടെ ചിത്രങ്ങളും പോസ്റ്റിനൊപ്പമുണ്ടായിരുന്നു. ഇതു ശ്രദ്ധയില്‍പെട്ട മകളും ബന്ധുക്കളും പ്രകാശിനെ വിളിച്ചപ്പോള്‍ ഫോണ്‍ ഓഫ് ആയിരുന്നു. പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചില്ല.

ഭാര്യയ്ക്ക് ചിലരുമായുള്ള സൗഹൃദത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍, തര്‍ക്കമുള്ളതായി അറിയില്ലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. സ്വകാര്യ ഇന്‍ഷുറന്‍സ് കംപനിയില്‍ ജീവനക്കാരനാണ് പ്രകാശ്.

Keywords: News,Kerala,State,Thiruvananthapuram,Accident,Death,Trending,Local-News,Social-Media,Police,Letter, Mystery on Father and son accident death at Attingal; Suicide note out

Post a Comment