Police share advice | 'എന്റെ 32 ജിബി ഫോൺ 31.9 ജിബി ഡാറ്റ വഹിക്കുന്നു'; യുവാവിന്റെ സ്‌കൂടർ സവാരി സാമൂഹ്യ മാധ്യമങ്ങളിൽ ചർചയായി; ഏറ്റെടുത്ത് തെലങ്കാന പൊലീസും; ഉപദേശം വൈറൽ

 


ഹൈദരാബാദ്: (www.kvartha.com) അപകടകരമാം വിധം ഇരുചക്രവാഹനത്തിൽ പരമാവധി സാധനങ്ങൾ കയറ്റിക്കൊണ്ട് പോകുന്ന യുവാവിന്റെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ ചർചയായി. ഇത് തെലങ്കാന പൊലീസിന്റെയും ശ്രദ്ധ പിടിച്ചുപറ്റി. പൊലീസ് ഇതേ വീഡിയോ ഒരു ഉപദേശം കൂടി നൽകിയി ഷെയർ ചെയ്തു. ഇതും വൈറലായി.
  
Police share advice | 'എന്റെ 32 ജിബി ഫോൺ 31.9 ജിബി ഡാറ്റ വഹിക്കുന്നു'; യുവാവിന്റെ സ്‌കൂടർ സവാരി സാമൂഹ്യ മാധ്യമങ്ങളിൽ ചർചയായി; ഏറ്റെടുത്ത് തെലങ്കാന പൊലീസും; ഉപദേശം വൈറൽ

'എന്റെ 32 ജിബി ഫോൺ 31.9 ജിബി ഡാറ്റ വഹിക്കുന്നു' എന്ന പരിഹാസത്തോടെയാണ് ട്വിറ്റർ ഉപയോക്താവായ സാഗർ ആദ്യം ക്ലിപ് പങ്കിട്ടത്. വീഡിയോ ഏറ്റെടുത്ത തെലങ്കാന പൊലീസ്, 'ഒരു മൊബൈൽ ഫോണിന് കേടുപാടുകൾ സംഭവിച്ചാലും അതിൽ നിന്ന് ഡാറ്റ വീണ്ടെടുക്കാൻ കഴിയും, എന്നാൽ ജീവിതത്തിന്റെ കാര്യം അങ്ങനെയല്ല', എന്ന് കുറിച്ച് വീഡിയോ റീട്വീറ്റ് ചെയ്തു.

ദൃശ്യത്തിൽ ഒരാൾ തന്റെ മുന്നിൽ ധാരാളം സാധനങ്ങളുമായി സ്കൂടർ ഓടിക്കുന്നത് കാണിക്കുന്നു. കഷ്ടിച്ച് സീറ്റിൽ ഇരിക്കാൻ പറ്റുന്ന തരത്തിലാണ് വാഹനം ഓടിക്കുന്നത്. സ്കൂടറിന്റെ മുൻവശത്ത് രണ്ട് വലിയ സഞ്ചികളിൽ സാധനങ്ങൾ കെട്ടിയിരിക്കുന്നതും കാണാം. ഹെൽമറ്റ് ധരിച്ചിട്ടുണ്ടെങ്കിലും എങ്ങനെയെങ്കിലും ബാലൻസ് ചെയ്യാനും റോഡിൽ കാലുകൾ തൊടാതിരിക്കാനും അയാൾ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു.

ചില സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ ആ മനുഷ്യനെ കളിയാക്കുകയും രസകരമായ പ്രതികരണങ്ങളുമായി രംഗത്ത് വരികയും ചെയ്തു. മറ്റുള്ളവർ ഇത് അപകടകരമായ പ്രവൃത്തിയാണെന്ന് ചൂണ്ടിക്കാട്ടി, ചിലർ അദ്ദേഹത്തിന്റെ ജീവിതത്തോട് അനുഭാവം പ്രകടിപ്പിച്ചു. 'മനസിനെ ത്രസിപ്പിക്കുന്നു, അദ്ദേഹത്തിന് ഒരു കാളവണ്ടി നൽകാൻ ദയവായി സഹായിക്കൂ', ഒരാൾ കുറിച്ചു. 'ദയവായി അദ്ദേഹത്തിന് വലിയ പിഴ ചുമത്തുക. കഠിനമായി ശിക്ഷിച്ചാൽ മരണം വരെ മറക്കില്ല. തമാശക്കാർ നിയമത്തെ നിസാരമായി കാണുന്നു', മറ്റൊരു പ്രതികരണം ഇങ്ങനെയായിരുന്നു. 'ഹെൽമെറ്റ് ധരിച്ച് നിയമങ്ങൾ പാലിക്കുന്ന നല്ല മനുഷ്യൻ', 'ആത്യന്തിക അപകടകരമായ പ്രവൃത്തി', 'സവാരിക്ക് പിന്നിലെ പോരാട്ടം ഹൃദയഭേദകമാണ്...സുഖമായിരിക്കുക സുഹൃത്തേ' തുടങ്ങിയ കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia