Mumbai University | ഹിന്ദു പഠനത്തില്‍ 2 വര്‍ഷത്തെ ബിരുദാനന്തര ബിരുദം പ്രഖ്യാപിച്ച് മുംബൈ സര്‍വകലാശാല

 


മുംബൈ: (www.kvartha.com) ഹിന്ദു പഠനത്തില്‍ രണ്ടു വര്‍ഷത്തെ ബിരുദാനന്തര ബിരുദം പ്രഖ്യാപിച്ച് മുംബൈ സര്‍വകലാശാല
(MU). ഇതിനായി ഓക്സ്ഫോര്‍ഡ് സെന്റര്‍ ഫോര്‍ ഹിന്ദു സ്റ്റഡീസിന്റെ മാതൃകയില്‍ സര്‍വകലാശാല സ്വന്തം ഹിന്ദു പഠന കേന്ദ്രം (ഹിന്ദു അഭ്യാസ് കേന്ദ്ര) സ്ഥാപിച്ചു. 

Mumbai University | ഹിന്ദു പഠനത്തില്‍ 2 വര്‍ഷത്തെ ബിരുദാനന്തര ബിരുദം പ്രഖ്യാപിച്ച് മുംബൈ സര്‍വകലാശാല

2022-23 അധ്യയന വര്‍ഷത്തേക്കുള്ള ഹിന്ദു പഠനത്തിലെ രണ്ട് വര്‍ഷത്തെ മുഴുവന്‍ സമയ എംഎ പ്രവേശന നടപടികള്‍ അടുത്തയാഴ്ച ആരംഭിക്കുമെന്ന് എംയു അധികൃതര്‍ അറിയിച്ചു.

ഫാകല്‍റ്റി ഓഫ് ആര്‍ട്സിന് കീഴിലുള്ള കോഴ്സ് പുതിയ വിദ്യാഭ്യാസ നയത്തിന് (NEP) 2020 അനുസരിച്ച് ഒരു 'ഇന്റര്‍ ഡിസിപ്ലിനറി പ്രോഗ്രാം' ആയിരിക്കുമെന്ന് സെന്റര്‍ ഫോര്‍ ഹിന്ദു സ്റ്റഡീസിന്റെ ഡയറക്ടര്‍ ഇന്‍-ചാര്‍ജ് ഡോ രവികാന്ത് സങ്കുര്‍ദെ പറഞ്ഞു.

Keywords: Mumbai University to offer 2-year MA in Hindu Studies soon, Mumbai, News, Education, University, Religion, Students, National.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia