20 Year Old Electrocuted | വൈദ്യുതാഘാതമേറ്റ് 20 കാരിയായ മാതാവിന് ദാരുണാന്ത്യം; വാഷിംഗ് മെഷീന്‍ കറങ്ങി തീര്‍ന്നുവെന്ന് കരുതി വസ്ത്രങ്ങള്‍ എടുക്കാന്‍ കയ്യിട്ടപ്പോഴാണ് അപകടമെന്ന് പൊലീസ്

 



ബ്രസീലിയ: (www.kvartha.com) വാഷിംഗ് മെഷീനില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവതിക്ക് ദാരുണാന്ത്യം. വിവിയന്‍ റോഡ്രിഗസ് എന്ന 20 കാരിയാണ് മരിച്ചത്. വടക്ക് കിഴക്കന്‍ ബ്രസീലിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഒമ്പത് മാസം പ്രായമുള്ള ഒരു ആണ്‍കുട്ടിയുടെ മാതാവ് കൂടിയാണ് വിവിയന്‍.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പ്രവര്‍ത്തിച്ചുകൊണ്ടിരിക്കയായിരുന്ന വാഷിങ് മെഷീന്‍, കറങ്ങി തീര്‍ന്നുവെന്ന് കരുതി വസ്ത്രങ്ങള്‍ എടുക്കാന്‍ കയ്യിട്ടപ്പോഴാണ് യുവതിക്ക് അപകടം സംഭവിച്ചത്. ഓഫാക്കാതെ വാഷിംഗ് മെഷീനില്‍ കൈ ഇട്ടതോടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. 

ആ സമയം യുവതിയുടെ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നു. അദ്ദേഹം അവളെ അടുത്തുള്ള ആശുപത്രിയിലെ എമര്‍ജന്‍സി യൂനിറ്റില്‍ എത്തിച്ചുവെങ്കിലും, രക്ഷിക്കാനായില്ല. വാഷിംഗ് മെഷീനില്‍ നിന്ന് വൈദ്യുതാഘാതമേറ്റാണ് യുവതി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ടത്തിന് ശേഷം സ്ഥിരീകരിച്ചു. മൃതദേഹം കുടുംബം താമസിക്കുന്ന ഗമെലീറ ഡോ ഡി എന്ന ഗ്രാമത്തിലേക്ക് കൊണ്ടുപോയി. ജൂണ്‍ 16 -ന് അടക്കം നടത്തി. 

കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ചില്‍ ഒരു കുഞ്ഞ് ഇത്തരത്തില്‍ മരിച്ചിരുന്നു. മകന്‍ അതിനകത്ത് ഉണ്ടെന്ന് അറിയാതെ ഒരമ്മ മെഷീന്‍ ഓണാക്കുകയായിരുന്നു. അബോധാവസ്ഥയിലായ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ക്ക് രക്ഷിക്കാന്‍ സാധിച്ചില്ല. 
  
20 Year Old Electrocuted | വൈദ്യുതാഘാതമേറ്റ് 20 കാരിയായ മാതാവിന് ദാരുണാന്ത്യം; വാഷിംഗ് മെഷീന്‍ കറങ്ങി തീര്‍ന്നുവെന്ന് കരുതി വസ്ത്രങ്ങള്‍ എടുക്കാന്‍ കയ്യിട്ടപ്പോഴാണ് അപകടമെന്ന് പൊലീസ്

കണ്‍സ്യൂമര്‍ പ്രൊഡക്റ്റ് സേഫ്റ്റി കമീഷന്‍ പറയുന്നതനുസരിച്ച്, 2014 മുതല്‍ അഞ്ച് വയസിന് താഴെയുള്ള മൂന്ന് മരണങ്ങള്‍ റിപോര്‍ട് ചെയ്തിട്ടുണ്ട്. കൂടാതെ ഈ അപകടങ്ങളുമായി ബന്ധപ്പെട്ട് 3,000 എമര്‍ജന്‍സി റൂം സന്ദര്‍ശനങ്ങളും ഉണ്ടായിട്ടുണ്ട്.

അതിനാല്‍ വാഷിംഗ് മെഷീന്‍ എപ്പോഴും ഓഫാണെന്ന് ഉറപ്പിച്ചതിന് ശേഷം മാത്രമേ തുറക്കാവൂവെന്നും ഇത് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ വളരെയധികം ശ്രദ്ധ വേണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

Keywords:  News,World,international,Brazil,Electrocuted,Police,Machine,Death, Mum, 20, died by washing machine as she puts hand in to retrieve her clothes
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia