MP’s son arrested | ഉടമയെ ഭീഷണിപ്പെടുത്തി ബസ് തട്ടിയെടുത്തെന്ന കേസില്‍ എംപിയുടെ മകന്‍ അറസ്റ്റില്‍; 'ചെയ്തത് കാറില്‍ ബസ് ഇടിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട്'

 


ചെന്നൈ: (www.kvartha.com) ഉടമയെ ഭീഷണിപ്പെടുത്തി ബസ് തട്ടിയെടുത്തെന്ന കേസില്‍ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) എംപി തിരുച്ചി ശിവയുടെ മകന്‍ സൂര്യ അറസ്റ്റില്‍. തമിഴ്നാട് ബിജെപി ഒബിസി വിഭാഗം ജനറല്‍ സെക്രടറി കൂടിയാണ് സൂര്യ. സ്വകാര്യ ബസുടമയെ ഭീഷണിപ്പെടുത്തുകയും ബസ് മോഷ്ടിക്കുകയും ചെയ്തതിനും കേടുപാടുകള്‍ വരുത്തിയതിനും ആണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഉളുന്ദൂര്‍പേട്ടിനടുത്ത് അദ്ദേഹത്തിന്റെ കാറില്‍ ബസ് ഇടിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ബസ് തട്ടിയെടുത്തതെന്നാണ് പരാതി.
          
MP’s son arrested | ഉടമയെ ഭീഷണിപ്പെടുത്തി ബസ് തട്ടിയെടുത്തെന്ന കേസില്‍ എംപിയുടെ മകന്‍ അറസ്റ്റില്‍; 'ചെയ്തത് കാറില്‍ ബസ് ഇടിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട്'

അഞ്ച് വകുപ്പുകള്‍ പ്രകാരം സൂര്യയ്ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ടെന്നും കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് കള്ളക്കേസ് ചുമത്തിയെന്നാരോപിച്ച് അറുപതോളം ബിജെപി പ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഇവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

'ജൂണ്‍ 11 ന് ഉലുന്ദൂര്‍പേട്ടയ്ക്ക് സമീപം അമിതവേഗതയിലെത്തിയ ഒമ്നി ബസ് തന്റെ കാറിന് പിന്നില്‍ നിന്ന് ഇടിച്ച് കേടുപാടുകള്‍ വരുത്തിയതായി സൂര്യ പറയുന്നു. തിരുനാവലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന് ശേഷം, ബസ് ഉടമയ്ക്ക് വേണ്ടി മാനജര്‍ സൂര്യയുടെ അടുത്ത് എത്തി, രമ്യമായ പരിഹാരം ആവശ്യപ്പെടുകയും നഷ്ടപരിഹാരം ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട്, സൂര്യയുടെ കോളുകളോടും സന്ദേശങ്ങളോടും മാനജര്‍ പ്രതികരിച്ചില്ല.

ജൂണ്‍ 19 ന് രാത്രി 11 മണിയോടെ സൂര്യയും അനുയായികളും തിരുച്ചിറപ്പള്ളി സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡിലെത്തി ബസുടമയുടെ മറ്റൊരു ബസില്‍ ഇരുന്ന യാത്രക്കാരെ ബലമായി പുറത്താക്കിയ ശേഷം ഡ്രൈവറെ ഭീഷണിപ്പെടുത്തി പെട്രോള്‍ പമ്പിന് സമീപം ബസ് ഇടാന്‍ നിര്‍ബന്ധിച്ചു. തിരുച്ചിറപ്പള്ളിയുടെ പ്രാന്തപ്രദേശത്തുള്ള ഒരു സ്ഥലത്ത് മൂന്ന് ദിവസത്തിലേറെയായി ബസ് നിര്‍ത്തിയിരുന്നു. നഷ്ടപരിഹാരം നല്‍കിയ ശേഷം തിരികെ പോകാമെന്ന് സൂര്യ ബസുടമയോട് പറഞ്ഞു.

ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ ബസുടമ സൂര്യയോട് ആവശ്യപ്പെടുകയും അതില്‍ പരിരക്ഷയില്ലാത്ത തുക നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ മുഴുവന്‍ തുകയും തരണമെന്ന് വാശിപിടിച്ചു. ഏകദേശം 5.5 ലക്ഷം രൂപയാണ് സൂര്യ ആവശ്യപ്പെട്ടത്. ഇപ്പോള്‍ കുറച്ച് തുക നല്‍കാമെന്നും ബാക്കി തുക പിന്നീട് നല്‍കാമെന്നും ഉടമ സൂര്യയോട് പറഞ്ഞു, പക്ഷേ സൂര്യ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് ബുധനാഴ്ച പരാതി രജിസ്റ്റര്‍ ചെയ്തത്', പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Keywords:  Tamil Nadu: DMK MP Tiruchi Siva’s son Suriya arrested for threatening bus owner, hijacking bus, National, News, Top-Headlines, Chennai, Tamilnadu, Arrested, Bus, Car, Threatened, Complaint, BJP.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia