Rahul Gandhi | അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ കൂടെ നില്‍ക്കണം; ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ഗാന്ധി

 


ന്യൂഡെല്‍ഹി: (www.kvartha.com) അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ കൂടെ നില്‍ക്കണമെന്നും നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കണമെന്നുമാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കത്ത് നല്‍കി.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മുപ്പത് മണിക്കൂറിലേറെ സമയം രാഹുലിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. കോവിഡിനെ തുടര്‍ന്നുള്ള അനാരോഗ്യം കാരണം സോണിയ ഗാന്ധി ഡെല്‍ഹിയിലെ ഗംഗറാം ആശുപത്രിയില്‍ കഴിയുകയാണ്. ഇതേതുടര്‍ന്ന് വ്യാഴാഴ്ച ചോദ്യം ചെയ്യലില്‍ നിന്ന് രാഹുലിനെ ഒഴിവാക്കിയിരുന്നു. വെള്ളിയാഴ്ച വീണ്ടും ഹാജരകാന്‍ ആവശ്യപ്പെട്ട് ഇഡി നോടിസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് രാഹുല്‍ സമയം നീട്ടി നല്‍കാന്‍ ആവശ്യപ്പെട്ടത്.


  Rahul Gandhi | അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ കൂടെ നില്‍ക്കണം; ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ഗാന്ധി

ഞായറാഴ്ചയാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ രണ്ടിനാണ് സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചത്. പ്രിയങ്കയും രാഹുലും ആശുപത്രിയില്‍ സോണിയയ്ക്കൊപ്പം ഉണ്ടെന്നാണ് വിവരം. സോണിയക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പ്രിയങ്കയ്ക്കും അസുഖം പിടിപെട്ടിരുന്നു.

നാഷനല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയേയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ഇടപാട് കേസില്‍ ഇരുവര്‍ക്കുമുള്ള പങ്കാണ് ഇ ഡി അന്വേഷിക്കുന്നത്.

Keywords: Mother Sonia In Hospital, Rahul Gandhi Wants Questioning Delayed, New Delhi, News, Politics, Rahul Gandhi, Letter, Sonia Gandhi, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia