Mosquito-Borne Diseases | കൊതുകുജന്യ, ജലജന്യരോഗങ്ങള്‍ വര്‍ധിക്കുന്നു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം

 




കൊച്ചി: (www.kvartha.com) കൊതുകുജന്യ, ജലജന്യ രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ വിവിധ വകുപ്പുകളുടെ ജില്ലതല ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് നിര്‍ദേശം നല്‍കി. 

എലിപ്പനി(Ellipsis), ഡെങ്കിപ്പനി(Dengue fever), ഹെപറ്റൈറ്റിസ് ബി(Hepatitis b), ഡയറിയ(അതിസാരം) എന്നീ രോഗങ്ങള്‍ കാരണം ചികിത്സ  തേടുന്നവരുടെ എണ്ണം കൂടി വരികയാണ്. ആയതിനാല്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ എല്ലായിടത്തും ഫലപ്രദമായി നടത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ഡ്രൈ ഡേ കര്‍ശനമായി ആചരിക്കുകയും വേണം. ആരോഗ്യ ജാഗ്രതയുടെ ഭാഗമായി സര്‍കാര്‍ ഓഫിസുകള്‍ ഉള്‍പെടെയുള്ള സ്ഥാപനങ്ങളില്‍ ശനിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വെള്ളിയാഴ്ചയും വീടുകളില്‍ ഞായറാഴ്ചയും നടത്തുന്ന ഡ്രൈ ഡേ കര്‍ശനമാക്കണമെന്ന് കലക്ടര്‍ അറിയിച്ചു. താല്‍ക്കാലിക തട്ടുകടകളിലും ഭക്ഷണശാലകളിലും കര്‍ശന പരിശോധന നടത്തും.

ഈ വര്‍ഷം ഇതു വരെ 1833 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 10 പേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു.191 പേര്‍ക്ക് എലിപ്പനിയും 203 പേര്‍ക്ക് ഹെപറ്റൈറ്റിസ് ബിയും 50 പേര്‍ക്ക് ഹെപറ്റൈറ്റിസ് സിയും സ്ഥിരീകരിച്ചു. എലിപ്പനി ബാധിച്ച്  14 പേരാണ് മരിച്ചത്.

Mosquito-Borne Diseases | കൊതുകുജന്യ, ജലജന്യരോഗങ്ങള്‍ വര്‍ധിക്കുന്നു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍  നിര്‍ദേശം


കൊച്ചി കോര്‍പറേഷന്‍ പരിധിയിലുള്ള തൃക്കാക്കര, കളമശ്ശേരി, ആലുവ മുനിസിപാലിറ്റികളിലുമാണ് എലിപ്പനിയും ഡെങ്കിപ്പനിയും ഏറ്റവുമധികം റിപോര്‍ട് ചെയ്തിരിക്കുന്നത്. ജില്ലയില്‍ ആകെ റിപോര്‍ട് ചെയ്ത ഡെങ്കിപ്പനി കേസുകളില്‍ 43 ശതമാനവും കോര്‍പറേഷന്‍ പരിധിയിലാണ്. ഓന്‍ലൈന്‍ ആയി നടന്ന യോഗത്തില്‍ ജില്ലാ മെഡികല്‍ ഓഫിസര്‍(ആരോഗ്യം) ഡോ. വി ജയശ്രീ, ദേശീയ ആരോഗ്യ മിഷന്‍ ജില്ല പ്രോജക്ട് ഓഫിസര്‍ ഡോ.സജിത്ത് ബാബു, ജില്ല സര്‍വെയ്‌ലന്‍സ് ഓഫിസര്‍ ഡോ. ശ്രീദേവി, കോവിഡിതര രോഗങ്ങളുടെ ജില്ല സര്‍വെയ്‌ലന്‍സ് ഓഫിസര്‍ ഡോ.വിനോദ് പൗലോസ് തുടങ്ങിയവര്‍ സംസാരിച്ചു.

കൊതുക് ജനുസ്സുകളും പകര്‍ത്തുന്ന രോഗങ്ങളും

അനോഫിലിസ്(Anopheles): മലമ്പനി, മന്ത് (ഇന്‍ഡ്യയില്‍ അനോഫിലിസ് മന്ത് പകര്‍ത്തുന്നില്ല )
    
ക്യുലക്‌സ്(Culex): ബാങ്ക്രോഫ്ടിയന്‍ മന്ത്, ജപ്പാന്‍ ജ്വരം, പശ്ചിമ നൈല്‍ പനി, വൈറല്‍ വാതപ്പനി
    
ഈഡിസ് (Edis): മഞ്ഞപ്പനി (ഇന്‍ഡ്യയില്‍ എത്തിയിട്ടില്ല), ഡെങ്കിപ്പനി, ചികുന്‍ഗുനിയ, റിഫ്റ്റ് നദീതട പനി, മന്ത് (ഇന്‍ഡ്യയില്‍ അനോഫിലിസ് മന്ത് പകര്‍ത്തുന്നില്ല)
    
മാന്‍സനോയിട്‌സ് (Monsantoids): മലയന്‍(Brugia) മന്ത്, ചികുന്‍ഗുനിയ

Keywords: News,Kerala,State,Kochi,Ernakulam,Health, District, Mosquito-borne and water-borne, Diseases, Mosquito-borne and water-borne diseases are on the rise; Suggestion to intensify preventive measures
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia