P M Modi visits Mother | അമ്മ ചെറുപ്പകാലത്ത് അനുഭവിച്ച കഷ്ടപ്പാടിനെ കുറിച്ച് ഓര്‍ത്ത് വികാരനിർഭരമായി മോദി; നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന അമ്മയുടെ അടുത്ത് എല്ലാ തിരക്കുകളും മറന്ന് ഓടിയെത്തി പ്രധാനമന്ത്രി

 


ഗുജറാത്: (www.kvartha.com) നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന അമ്മയുടെ അടുത്ത് എല്ലാ തിരക്കുകളും മറന്ന് ഓടിയെത്തി പ്രധാനമന്ത്രി. ഹീരാബേന്‍ മോദിയുടെ നൂറാം പിറന്നാളാണ് ശനിയാഴ്ച. മകന്‍ എത്തിയതോടെ പിറന്നാള്‍ ദിനം നൂറിരട്ടി മധുരം നിറഞ്ഞതായി. 1923 ജൂണ്‍ 18ന് ഗുജറാതിലെ വിസ്നഗര്‍ ഗ്രാമത്തിലാണ് ഹീരാബേന്‍ മോദി ജനിച്ചത്. അമ്മയുടെ ചെറുപ്പത്തില്‍ അമ്മ അനുഭവിച്ച കഷ്ടപ്പാടിനെ കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പും മോദി പങ്കുവച്ചു.
  
P M Modi visits Mother | അമ്മ ചെറുപ്പകാലത്ത് അനുഭവിച്ച കഷ്ടപ്പാടിനെ കുറിച്ച് ഓര്‍ത്ത് വികാരനിർഭരമായി മോദി; നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന അമ്മയുടെ അടുത്ത് എല്ലാ തിരക്കുകളും മറന്ന് ഓടിയെത്തി പ്രധാനമന്ത്രി

ഹീരാബേന്‍ മോദിയുടെ അമ്മ സ്പാനിഷ് ഫ്ളു ബാധിച്ച് വളരെ ചെറുപ്പത്തില്‍ തന്നെ നഷ്ടപ്പെട്ടതാണ്. നമുക്കെല്ലാം സാധിക്കുന്നത് പോലെ അമ്മയുടെ മടിയില്‍ കിടക്കാനോ, ചെറിയ കാര്യങ്ങള്‍ക്ക് വാശി പിടിക്കാനോ, ഒന്നും സാധിച്ചിട്ടില്ല. ചെറുപ്പത്തില്‍ തന്നെ വീടിന്റെ ചുമതലകള്‍ ഏറ്റെടുക്കുകയും വിവാഹ ശേഷവും പ്രാരാബ് ധങ്ങള്‍ക്ക് നടുവിലായി. ഒരു ജനലോ, ശൗചാലയം പോലുമോ ഇല്ലാത്ത വീട്ടിലാണ് എന്റെ അമ്മ കഴിഞ്ഞത്. അമ്മയുടെ കഷ്ടപ്പാട് കണ്ട് അലക്കാനുള്ള തുണികളെല്ലാം ഞാന്‍ കുളത്തില്‍ കൊണ്ടുപോയി അലക്കുമായിരുന്നു. അങ്ങനെ അലക്കലും, എനിക്ക് ഏറെ ഇഷ്ടമായിരുന്ന കുളത്തിലെ നീന്തലും ഞാന്‍ ഒരുമിച്ച് നടത്തി'.

മണ്ണ് കൊണ്ടുണ്ടാക്കിയ ഞങ്ങളുടെ വീട്ടില്‍ മഴക്കാലത്ത് ചോര്‍ന്നൊലിക്കും. മഴവെള്ളം പിടിക്കാനായി ഓരോ കോണിലും അമ്മ പാത്രങ്ങള്‍ നിരത്തുകയും ഈ വെള്ളം വീട്ടാവശ്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്നതായും മോദി ഓര്‍മിക്കുന്നു. അമ്മയെ കാണാന്‍ പോയാല്‍ ഈ പ്രായത്തിലും സ്വന്തമായി മധുര പലഹാരങ്ങള്‍ ഉണ്ടാക്കുകയും അത് കഴിച്ച് കഴിഞ്ഞാല്‍ കുഞ്ഞിന്റേത് പോലെ എന്റെ മുഖം തുടച്ചുതരുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി ഓർത്തു.

Keywords: Modi visited Mother on her birthday, News, Kerala, Top-Headlines, Prime Minister, Mother, Birthday Celebration, Gujarat, Hiraben Modi, House.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia