Minister Seeks Explanation | ഓഫിസിലെ അതിക്രമത്തെ കുറിച്ച് പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവര ശേഖരണം നടത്താന്‍ ഉത്തരവിട്ട സംഭവം; ടൂറിസം ഡയറക്ടറില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസ്

 


തിരുവനന്തപുരം: (www.kvartha.com) ഓഫിസിലെ അതിക്രമത്തെ കുറിച്ച് പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവര ശേഖരണം നടത്താന്‍ ഉത്തരവിട്ട സംഭവത്തില്‍ ടൂറിസം വകുപ്പ് ഡയറക്ടര്‍ കൃഷ്ണ തേജയില്‍ നിന്ന് വിശദീകരണം തേടി മന്ത്രി മുഹമ്മദ് റിയാസ്. 

ഈ മാസം പതിനേഴിനാണ് കൃഷ്ണ തേജ വിവാദ ഉത്തരവിറക്കിയത്. അതിക്രമങ്ങളെ കുറിച്ച് പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവരം ശേഖരിക്കാനും തുടര്‍ നടപടി എടുക്കാനുമായിരുന്നു നിര്‍ദേശം.

Minister Seeks Explanation | ഓഫിസിലെ അതിക്രമത്തെ കുറിച്ച് പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവര ശേഖരണം നടത്താന്‍ ഉത്തരവിട്ട സംഭവം; ടൂറിസം ഡയറക്ടറില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസ്

ടൂറിസം വകുപ്പിന് കീഴിലുള്ള വിവിധ ഓഫിസുകളിലെയും ഗസ്റ്റ് ഹൗസുകളിലെയും വനിതാ ജീവനക്കാര്‍ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നല്‍കുന്ന പരാതികള്‍ അന്വേഷണ ഘട്ടത്തില്‍ പിന്‍വലിക്കുകയോ ആരോപണങ്ങളില്‍ നിന്ന് പിന്‍വാങ്ങുകയോ ചെയ്യുന്നു. ഇത് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുടെ സമയം നഷ്ടപ്പെടുത്തുകയും പ്രയത്‌നം പാഴായിപ്പോകുന്ന അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നു.

മാത്രമല്ല, ചില ജീവനക്കാര്‍ അടിസ്ഥാനഹരിതമായ പരാതികള്‍ ഉന്നയിക്കുകയും ചെയ്യുന്നു. ഇത്തരം വ്യാജ പരാതികള്‍ വകുപ്പിന്റെ സല്‍പേരിന് തന്നെ കളങ്കമുണ്ടാക്കുന്നു. ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ പരാതി നല്‍കുന്നവരുടെ വിവരം പ്രത്യേകം ശേഖരിക്കുകയും തുടര്‍ നടപടി എടുക്കുകയും വേണമെന്നായിരുന്നു ഡയറക്ടറുടെ നിര്‍ദേശം. വിഷയത്തില്‍ സ്ഥാപന മേധാവികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡയറക്ടര്‍ ഉത്തരവിട്ടിരുന്നു. ഉത്തരവ് വിവാദമായതോടെയാണ് മന്ത്രി ടൂറിസം ഡയറക്ടറില്‍ നിന്ന് വിശദീകരണം തേടിയത്.

Keywords: Minister Muhammed Riyas seeks explanation from Tourism director, Thiruvananthapuram, News, Politics, Women, Complaint, Controversy, Kerala, Minister.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia