Minister M V Govindan | കേരളം മയക്കുമരുന്ന് ഹബായി മാറുന്നു; വിദ്യാര്‍ഥി യുവജന സംഘടനകളില്‍പെട്ട നല്ലൊരു വിഭാഗവും നല്ല കുടിയന്മാരാണെന്നും മന്ത്രി എം വി ഗോവിന്ദന്‍

 


തിരുവനന്തപുരം: (www.kvartha.com) കേരളം മയക്കുമരുന്ന് ഹബായി മാറുന്നുവെന്ന് മന്ത്രി എം വി ഗോവിന്ദന്‍. വിദ്യാര്‍ഥി യുവജന സംഘടനകളില്‍പെട്ട നല്ലൊരു വിഭാഗവും കുടിയന്മാരാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇവര്‍ ചെറിയ തോതിലല്ല നല്ല കുടിയന്മാരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തില്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഹൈസ്‌കൂള്‍, ഹയര്‍സെകന്‍ഡറി, കോളജ്, പ്രൊഫഷനല്‍ കോളജിലെ വിദ്യാര്‍ഥികളെയടക്കം ആത്മവഞ്ചനയില്ലാതെ, ആത്മാര്‍ഥമായി ലഹരിക്കെതിരെ ബോധവല്‍കരണം നടത്താന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കടല്‍മാര്‍ഗമാണ് മയക്കുമരുന്ന് കൂടുതലായെത്തുന്നത്. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും കടല്‍ മാര്‍ഗം ലഹരിമരുന്ന് എത്തുന്നുണ്ട്. ഒരു ബോടി(Boat) ല്‍ നിന്ന് മാത്രം സംസ്ഥാനത്ത് 1500 കോടിയുടെ മയക്കുമരുന്ന് പിടികൂടിയതായും മന്ത്രി പറഞ്ഞു. 

Minister M V Govindan | കേരളം മയക്കുമരുന്ന് ഹബായി മാറുന്നു; വിദ്യാര്‍ഥി യുവജന സംഘടനകളില്‍പെട്ട നല്ലൊരു വിഭാഗവും നല്ല കുടിയന്മാരാണെന്നും മന്ത്രി എം വി ഗോവിന്ദന്‍


യുവജനങ്ങളില്‍ ഏറെയും മദ്യപരായ സാഹചര്യത്തില്‍ പുതിയ തലമുറയിലെ കുട്ടികളെയെങ്കിലും ബോധവല്‍കരിക്കാന്‍ സാധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Keywords: Minister M V Govindan says a good section of students youth organizations are drunkers, Kerala turning hub for drugs, Thiruvananthapuram, News, Minister, Liquor, Drugs, Students, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia