Know CR Lejumol | ഗുരുവായൂരിലെ 44 ആനകളുടെ മേല്‍നോട്ടക്കാരിയായി സി ആര്‍ ലെജുമോള്‍; 47 വര്‍ഷത്തിനിടയിലെ ആദ്യ വനിതാ മാനജർ; പദവിയിലെത്തുന്നത് പാപ്പാന്മാരുടെ കുടുംബത്തിൽ നിന്ന്

 


കൊച്ചി: (www.kvartha.com) ഗുരുവായൂര്‍ അമ്പാടി കണ്ണന്റെ വലിയ ഭക്തയായ സിആര്‍ ലെജുമോള്‍ക്ക് ക്ഷേത്രത്തിലെ ആനകളെ പേടിയില്ല. പാപ്പാന്മാരുടെ കുടുംബത്തില്‍ ജനിച്ച ലെജുമോള്‍ക്ക് ആനകളോട് പണ്ടേ അഭിനിവേശമുണ്ടായിരുന്നു, അവര്‍ക്ക് ഭക്ഷണം നല്‍കാന്‍ ഇഷ്ടപ്പെട്ടിരുന്നു. ഇത് ഭഗവാന്റെ അനുഗ്രഹമാണെന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പുന്നത്തൂര്‍ കോട്ടയില്‍ ബുധനാഴ്ച ആനത്താവളത്തിന്റെ ചുമതലയേറ്റ ലെജുമോള്‍ പറയുന്നു. ആനത്താവളത്തിന്റെ 47 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യ വനിതാ മാനജരായാണ് നിയമനം.
                              
Know CR Lejumol | ഗുരുവായൂരിലെ 44 ആനകളുടെ മേല്‍നോട്ടക്കാരിയായി സി ആര്‍ ലെജുമോള്‍; 47 വര്‍ഷത്തിനിടയിലെ ആദ്യ വനിതാ മാനജർ; പദവിയിലെത്തുന്നത് പാപ്പാന്മാരുടെ കുടുംബത്തിൽ നിന്ന്

പുന്നത്തൂര്‍ കോട്ടയില്‍ വിവിധ കാലങ്ങളിലായി ഭക്തര്‍ സംഭാവന നല്‍കിയ 44 ആനകളാണ് ഉള്ളത്. ലെജുമോള്‍ക്കാണ് ആനകളുടെ പരിപാലന ചുമതല. പുന്നത്തൂര്‍ കോട്ട ഒരു പ്രാദേശിക ഭരണാധികാരിയുടെ ഉടമസ്ഥതയിലുള്ളതാണ്, ക്ഷേത്രത്തിലെ ആനകളെ നിലനിര്‍ത്താന്‍ ഗുരുവായൂര്‍ ദേവസ്വം 1975 ല്‍ വാങ്ങിയതാണിത്. 10 ഏകറില്‍ പരന്നുകിടക്കുന്ന പച്ചപ്പ് നിറഞ്ഞ പ്രദേശമാണ് ക്യാംപ്.

പാപ്പാന്‍മാര്‍ ഉള്‍പെടെ 150 ജീവനക്കാരെ ഏകോപിപ്പിച്ച് ആനകളുടെ ക്ഷേമം ഉറപ്പാക്കണമെന്ന് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ പറഞ്ഞു. ലെജുമോളുടെ അച്ഛന്‍ രവീന്ദ്രന്‍ നായരും ഭർതൃപിതാവ് ശങ്കരനാരായണനും വര്‍ഷങ്ങളോളം ദേവസ്വത്തിലെ പാപ്പാന്മാരായി സേവനമനുഷ്ഠിച്ച് വിരമിച്ചവരാണ്. ഭര്‍ത്താവ് പ്രസാദും പാപ്പാനായിരുന്നു.

1996ല്‍ ഗുരുവായൂര്‍ ദേവസ്വത്തില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍കായി ജോലിയില്‍ പ്രവേശിച്ച ലെജുമോള്‍ കോട്ടയുടെ ചുമതലയേല്‍ക്കും മുമ്പ് വര്‍ക്സ് വിഭാഗത്തില്‍ അസിസ്റ്റന്റ് മാനജരായിരുന്നു. 'ഗുരുവായൂരപ്പന്റെ ആനകളെ ഔദ്യോഗിക പദവിയില്‍ പരിപാലിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ഇവിടെ 44 ആനകളും പാപ്പാന്‍മാര്‍ ഉള്‍പെടെ 150 ജീവനക്കാരുമുണ്ട്. ആനകള്‍ക്ക് പനയോല, പുല്ല്, വാഴത്തണ്ടുകള്‍ എന്നിവയുടെ വിതരണത്തിന് ദേവസ്വം കരാര്‍ നല്‍കിയിട്ടുണ്ട്. ഓരോ ആനയ്ക്കും ഭക്ഷണത്തിന്റെ അളവ് വെറ്ററിനറി ഡോക്ടര്‍മാരാണ് നിശ്ചയിക്കുന്നത്. അടുത്ത മാസം ആനകള്‍ക്ക് ആയുര്‍വേദ പുനരുജ്ജീവന ചികിത്സ നല്‍കും,' ലെജുമോള്‍ പറഞ്ഞു.

'ക്ഷേത്രത്തിലെ നിത്യചടങ്ങുകള്‍ക്കായി ആനകളെ വിന്യസിക്കുന്നത് ഉറപ്പാക്കുന്നത് എന്റെ കടമയാണ്. ഉത്സവകാലത്ത് 20ഓളം ആനകളെ മറ്റ് ക്ഷേത്രങ്ങളിലേക്ക് അയക്കും. ആനകള്‍ മയങ്ങുമ്പോള്‍, അവര്‍ക്ക് വിശ്രമം നല്‍കുകയും വൈദ്യപരിശോധന നടത്തിയ ശേഷം മറ്റ് ആനകളെ തിരഞ്ഞെടുക്കുകയും വേണം,' അവര്‍ പറഞ്ഞു. ലെജുമോളുടെ മക്കളായ അക്ഷയ് കൃഷ്ണനും അനന്തകൃഷ്ണനും അമ്മയുടെ പുതിയ ജോലിയില്‍ ത്രിലടിച്ചിരിക്കുകയാണ്.

കടപ്പാട്: ദ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്

Keywords:  Latest-News, Kerala, Kochi, Top-Headlines, Elephant, Animals, Guruvayoor, Guruvayoor Temple, Meet CR Lejumol - boss of 44 Guruvayur elephants.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia