Kerala HC Verdict | ഭര്‍ത്താവ് വഞ്ചകനാണെങ്കിലും കൂട്ടുസ്വത്തില്‍ ഭാര്യയ്ക്ക് അവകാശമില്ലെന്ന് ഹൈകോടതി; 'റിയല്‍ എസ്റ്റേറ്റ് ബിസിനസിന് വാങ്ങിയ വസ്തുവിന്റെ പട്ടയ രേഖയില്‍ ഭാര്യയുടെ പേരുനല്‍കിയാലും വാങ്ങിയത് അവരുടെ നേട്ടത്തിനാണെന്ന് പറയാനാകില്ല'

 


കൊച്ചി: (www.kvartha.com) റിയല്‍ എസ്റ്റേറ്റ് ബിസിനസിന്റെ ഭാഗമായി ഒരാള്‍ വസ്തു വാങ്ങുമ്പോള്‍ പട്ടയ രേഖയില്‍ ഭാര്യയുടെ പേരുനല്‍കിയാലും വാങ്ങിയത് അവരുടെ നേട്ടത്തിനാണെന്ന് പറയാനാകില്ലെന്ന് ഹൈകോടതി നിരീക്ഷിച്ചു. ഇടപാടിന് മുമ്പും ശേഷവും കക്ഷികള്‍ തമ്മിലുള്ള ബന്ധം, അവരുടെ പെരുമാറ്റം, വാങ്ങാനുള്ള പണത്തിന്റെ ഉറവിടം, വസ്തുവിന്റെ കൈവശം എന്നിവയില്‍ നിന്ന് ഇടപാടിന്റെ സ്വഭാവം ശേഖരിക്കാം. ഇടപാട് നിര്‍ണയിക്കുന്നതില്‍ കക്ഷികളുടെ ഉദ്ദേശ്യം, കൂടാതെ ടൈറ്റില്‍ രേഖകളും വായ്പയുടെ തിരിച്ചടവും ഒരു പ്രധാന ഘടകമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
              
Kerala HC Verdict | ഭര്‍ത്താവ് വഞ്ചകനാണെങ്കിലും കൂട്ടുസ്വത്തില്‍ ഭാര്യയ്ക്ക് അവകാശമില്ലെന്ന് ഹൈകോടതി; 'റിയല്‍ എസ്റ്റേറ്റ് ബിസിനസിന് വാങ്ങിയ വസ്തുവിന്റെ പട്ടയ രേഖയില്‍ ഭാര്യയുടെ പേരുനല്‍കിയാലും വാങ്ങിയത് അവരുടെ നേട്ടത്തിനാണെന്ന് പറയാനാകില്ല'

തന്റെയും ഭാര്യയുടെയും പേരില്‍ വാങ്ങിയ സ്വത്തുക്കള്‍ സംബന്ധിച്ച തര്‍ക്കവുമായി ബന്ധപ്പെട്ട് ഒരാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, സ്വത്തുക്കള്‍ വാങ്ങിയത് സ്വന്തം നേട്ടത്തിനാണ്, അല്ലാതെ ഭാര്യയുടെ കാര്യത്തിനല്ല. ചില സ്വത്തുക്കള്‍ ഭാര്യയുടെ പേരിലാണെങ്കില്‍പ്പോലും, ആ സ്വത്തുക്കളിലൊന്നും അവള്‍ക്ക് അവകാശമോ താല്‍പര്യമോ ഇല്ല. അതാത് രേഖകള്‍ക്ക് വേണ്ടി മാത്രം ഭാര്യയുടെ പേര് ഉപയോഗിക്കുകയായിരുന്നു. വസ്തു ഇടപാടുകളില്‍ താന്‍ ഗുണഭോക്താവായ ഉടമയാണെന്നും ഭാര്യ പേരിന് കടം കൊടുക്കുന്നയാള്‍ അല്ലെങ്കിൽ ബിനാമിദാര്‍ മാത്രമാണെന്നും പ്രഖ്യാപിക്കാനും ഭര്‍ത്താവ് ശ്രമിച്ചു.

കുയില്‍ കാക്കയുടെ കൂട്ടില്‍ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിച്ചെടുത്തത് പോലൊരു കഥ ഉദാഹരണമായി പറഞ്ഞാണ് കോടതി ഈ കേസിനെ വ്യക്തമാക്കിയത്. 'ഒരാള്‍ക്ക് സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരിയിലുണ്ടായ കുട്ടിയെ വളര്‍ത്താനായി ഭാര്യയെ ഏല്‍പിച്ചു. കല്യാണം കഴിക്കാത്ത ഒരു നഴ്‌സിന് ഉണ്ടായ കുട്ടിയാണെന്നാണ് ഭര്‍ത്താവ് ഭാര്യയോട് പറഞ്ഞത്. കുട്ടികളുണ്ടാകാത്ത ഭാര്യ ആ കുട്ടിയെ സ്വന്തം മകളെ പോലെ പോറ്റിവളര്‍ത്തി. കുട്ടി ഭര്‍ത്താവിന്റേതാണെന്ന് അഞ്ച് വര്‍ഷത്തിന് ശേഷം തിരിച്ചറിഞ്ഞ ഭാര്യ തന്റെ കുടുംബവീട്ടിലേക്ക് പോയി'.

'കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ചില പക്ഷികളും പ്രാണികളും മീനുകളും സ്വീകരിക്കുന്ന ബ്രീഡിംഗ് തന്ത്രമായ ബ്രൂഡ് പാരാസിറ്റിസം' ആണ് ഭര്‍ത്താവ് ചെയ്ത നടപടിയെ (ഭാര്യയുടെ പേരില്‍ വസ്തു വാങ്ങിയത്) കോടതി വിശേഷിപ്പിച്ചത്. എന്നാല്‍, വസ്തുവകകള്‍ വാങ്ങുന്നതിനായി ഭാര്യ പണം ചെലവഴിച്ചുവെന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ലെന്ന് കോടതി വിധിച്ചു. കൂടാതെ സ്വത്തിന്റെ സഹ ഉടമ ഭാര്യയാണെന്ന കുടുംബ കോടതിയുടെ ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്തു.

ഇടപാടിന് മുമ്പും ശേഷവും കക്ഷികള്‍ തമ്മിലുള്ള ബന്ധം, അവരുടെ പെരുമാറ്റം എന്നിവയില്‍ നിന്ന് മനസിലാക്കാവുന്ന വിവരങ്ങള്‍ ഇടപാടിന്റെ സ്വഭാവം നിര്‍ണയിക്കുന്നതിനും ഇരുവരുടെയും ഉദ്ദേശ്യം എന്താണെന്ന് അറിയുന്നതിനുമുള്ള ഒരു പ്രധാന ഘടകമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Keywords: Man may be cheater but wife has no right over joint property: Kerala HC, Kerala, Kochi, News, Top-Headlines, High Court, Wife, Family, Children, Husband, Property.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia