25 years imprisonment | 12 കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പിതാവിന് 25 വര്‍ഷം കഠിനതടവും 5ലക്ഷം രൂപ പിഴയും; പീഡനം അമ്മ വിദേശത്തായിരിക്കെ

 


കല്പറ്റ: (www.kvartha.com) പന്ത്രണ്ടുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പിതാവിന് 25 വര്‍ഷം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും. കല്പറ്റ ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതി ജഡ്ജി അനസ് വരിക്കോടനാണ് ശിക്ഷ വിധിച്ചത്.

25 years imprisonment | 12 കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പിതാവിന് 25 വര്‍ഷം കഠിനതടവും 5ലക്ഷം രൂപ പിഴയും; പീഡനം അമ്മ വിദേശത്തായിരിക്കെ

പിഴയടച്ചില്ലെങ്കില്‍ അഞ്ചുവര്‍ഷം അധികതടവ് അനുഭവിക്കണം. 2018-ല്‍ തലപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അതിജീവിതയ്ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് നിര്‍ദേശിച്ചു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

കുട്ടിയുടെ മാതാവ് വിദേശത്തായിരിക്കെയാണ് പിതാവിന്റെ ക്രൂരകൃത്യം. സ്‌കൂളില്‍ നടത്തിയ കൗണ്‍സലിങ്ങിനിടെയാണ് കുട്ടി അധ്യാപികയോട് പീഡന വിവരങ്ങള്‍ പറഞ്ഞത്. തുടര്‍ന്ന് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്നത്തെ മാനന്തവാടി സിഐ ആയിരുന്ന പി കെ മണിയാണ് പ്രതിയെ അറസ്റ്റുചെയ്തത്.

പോക്സോ ഉള്‍പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. തലപ്പുഴ എസ് ഐയായിരുന്ന സി ആര്‍ അനില്‍ കുമാറാണ് കേസ് തുടരന്വേഷിച്ച് കുറ്റപത്രം സമര്‍പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂടര്‍ യു കെ പ്രിയ ഹാജരായി.

Keywords: Man gets 25 years imprisonment for molesting minor girl, Wayanadu, News, Local News, Molestation, Court, Jail, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia