PV Khalid Passed Away | മലയാളത്തിന്റെ മുതിര്‍ന്ന നടന്‍ പി വി ഖാലിദ് അന്തരിച്ചു; മരണം വൈക്കത്ത് ഷൂടിങ് ലൊകേഷനില്‍

 



കൊച്ചി: (www.kvartha.com) മലയാളത്തിന്റെ മുതിര്‍ന്ന നടന്‍ പി വി ഖാലിദ് എന്ന കൊച്ചിന്‍ നാഗേഷ് അന്തരിച്ചു. നാടകങ്ങളിലും സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരുന്നു. വൈക്കത്ത് ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊകേഷനില്‍ വച്ച് ഹൃദയാഘാതമുണ്ടായതാണ് മരണ കാരണമെന്നാണ് വിവരം. 

ലൊകേഷനിലെ ശുചിമുറിയില്‍ വീണനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ അറിയിച്ചു. ഫോര്‍ട്‌കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്. സൈകിള്‍ യജ്ഞക്കാരനായി കലാജീവിതം ആരംഭിച്ച ഖാലിദ് കലാരംഗത്ത് സജീവമായതിന് പിന്നാലെ ഫാ. മാത്യു കോതകത്ത് സമ്മാനിച്ച പേരാണ് കൊച്ചിന്‍ നാഗേഷ്. 

PV Khalid Passed Away | മലയാളത്തിന്റെ മുതിര്‍ന്ന നടന്‍ പി വി ഖാലിദ് അന്തരിച്ചു; മരണം വൈക്കത്ത് ഷൂടിങ് ലൊകേഷനില്‍


മഴവില്‍ മനോരമയുടെ 'മറിമായ' പരിപാടിയിലെ സുമേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മറിമായത്തിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് കുടുംബപ്രേക്ഷകരുടെ ഇഷ്ടനടനായത്. 

ഛായാഗ്രാഹകരായ ശൈജു ഖാലിദ്, ജിംശി ഖാലിദ് സംവിധായകന്‍ ഖാലിദ് റഹ് മാന്‍ എന്നിവര്‍ മക്കളാണ്.

Keywords:  News,Kerala,State,Kochi,Actor,Death,Obituary, Malayalam Senior Actor PV Khalid passed away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia