തിരുവനന്തപുരം: (www.kvartha.com) മലയാള സിനിമാ പിന്നണി ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്തും മസ്‌കതില്‍ ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ച ജെറിന്‍ ആണ് വരന്‍. തിരുവനന്തപുരത്തു വെച്ച് ശനിയാഴ്ച രാവിലെയാണ് വിവാഹം. ബെംഗ്ളൂറിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച് ആര്‍ മാനജറും പത്തനംതിട്ട സ്വദേശിയുമാണ് ജെറിന്‍.
ഗോപിനാഥ് മുതുകാടിന്റെ മാജിക് അകാഡമിയിലെ ഭിന്നശേഷി കുട്ടികള്‍ക്കൊപ്പമായിരിക്കും വിരുന്ന് സല്‍ക്കാരം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ 'താമരക്കുരുവിക്കു തട്ടമിട്' എന്ന ഗാനം പാടിയാണ് പിന്നണിഗാനരംഗത്തേക്ക് മഞ്ജരി കാലെടുത്തുവെച്ചത്. വ്യത്യസ്തമായ ആലാപന ശൈലിയും ശാസ്ത്രീയ സംഗീതത്തില്‍ നല്ല ജ്ഞാനവുമുള്ള ഗായിക കുറെയേറെ നല്ല ഗാനങ്ങള്‍ മലയാളികള്‍ക്കു സമ്മാനിക്കുകയുണ്ടായി.
പൊന്മുടി പുഴയോരം - 'ഒരു ചിരി കണ്ടാല്‍', അനന്തഭ്രദ്രം-'പിണക്കമാണോ', രസതന്ത്രം-'ആറ്റിന്‍ കരയോരത്തെ', മിന്നാമിന്നിക്കൂട്ടം-'കടലോളം വാത്സല്ല്യം' തുടങ്ങിയ ഹിറ്റു ഗാനങ്ങളാണ് മഞ്ജരിയുടെതായി പുറത്തിയറങ്ങിയിട്ടുള്ള എടുത്തുപറയാവുന്ന ഗാനങ്ങളില്‍ ചിലത്. 2004 ലെ മികച്ച ഗായികക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിക്കുകയുണ്ടായി. പോസിറ്റീവ് എന്ന സിനിമയില്‍ 'ഒരിക്കല്‍ നീ പറഞ്ഞു'എന്നു തുടങ്ങുന്ന ഗാനരംഗത്തില്‍ ജി വേണു ഗോപാലിനൊപ്പം മഞ്ജരി പാടി അഭിനയിക്കുകയയും, സ്റ്റാര്‍ സിംഗര്‍ സീസണ്‍ എട്ടിലെ വിധികര്‍ത്താവായും ഗായിക എത്തിയിരുന്നു.
Keywords: Malayalam film playback singer Manjari getting married, News, Kerala, Top-Headlines, film, Muscat, Trivandrum, Pathanamthitta, Singer, State, Award, Saturday, Sathyan Anthikkad, Classical Music.

Post a Comment