Father's proud | 10-ാം ക്ലാസ് പരീക്ഷയില്‍ മകൻ എല്ലാ വിഷയത്തിനും നേടിയത് 35 മാര്‍ക് മാത്രം; എന്നിട്ടും ഈ അച്ഛന്‍ അഭിമാനിക്കുന്നു; പിന്നിലെ കാരണം ഇതാണ്

 


മുംബൈ: (www.kvartha.com) മഹാരാഷ്ട്ര പത്താം ക്ലാസ് പരീക്ഷയില്‍ മകന് എല്ലാ വിഷയത്തിനും 35 മാര്‍ക് മാത്രമേ നേടാനായുള്ളൂ എങ്കിലും ഈ അച്ഛന്‍ അഭിമാനിക്കുന്നു. രണ്ട് വര്‍ഷമായി കോവിഡ് 19 കാലത്ത് ഒരു ഹാര്‍ഡ് വെയർ സ്ഥാപനത്തിൽ ജോലി ചെയ്ത് തന്റെ കുടുംബത്തെ പോറ്റുന്നതിനിടയിലാണ് മകന്‍ പരീക്ഷ വിജയിച്ചതെന്നും അതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ശുഭം ജാദവ് എന്ന വിദ്യാർഥിയുടെ അച്ഛന്‍ പറഞ്ഞു. പൂനെയിലെ ഭവാനി പേത് ഏരിയയിലെ ജനായി ബാഗില്‍ താമസിക്കുന്ന ശുഭം ജാദവിന്റെ പരീക്ഷാ വിജയം നാട്ടുകാരെല്ലാം ആഘോഷിച്ചു.
                
Father's proud | 10-ാം ക്ലാസ് പരീക്ഷയില്‍ മകൻ എല്ലാ വിഷയത്തിനും നേടിയത് 35 മാര്‍ക് മാത്രം; എന്നിട്ടും ഈ അച്ഛന്‍ അഭിമാനിക്കുന്നു; പിന്നിലെ കാരണം ഇതാണ്

വെള്ളിയാഴ്ച രാവിലെ മുതല്‍ അയല്‍വാസികള്‍ ശുഭതിന്റെ വീടിനു മുന്നില്‍ തടിച്ചുകൂടി. ഒരു മൂപ്പന്‍ ശുഭത്തിന്റെ തലയില്‍ പുണെരി തലപ്പാവ് ആദരസൂചകമായി വച്ചു. കൂട്ടുകാര്‍ ആഹ്ലാദഭരിതരായി അവനെ ചുമലിലേറ്റി. വളരെ കുറച്ച് മാര്‍ക് നേടിയെങ്കിലും പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ വിജയിച്ചതില്‍ സന്തോഷമുണ്ടെന്ന് ശുഭം പറഞ്ഞു.

82%, 84% മാര്‍ക്കോടെയാണ് ശുഭത്തിന്റെ ഏറ്റവും അടുത്ത രണ്ട് സുഹൃത്തുക്കള്‍ വിജയിച്ചത്. എന്നാല്‍ അവരുടെ സുഹൃത് എസ്എസ്സി പരീക്ഷ പാസായതില്‍ അവര്‍ സന്തോഷിക്കുന്നു. മഹാരാഷ്ട്ര എസ്എസ്സി ഫലങ്ങള്‍ വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്, 96.94% വിദ്യാര്‍ഥികള്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ പാസായി.

Keywords: Maharashtra Class 10 boy scores only 35 in each subject, yet makes father proud, National, Mumbai, News, Top-Headlines, Maharashtra, Father, Student, COVID19, Pune, Exam, Result.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia