Veena S Nair | 'എന്റെയും പേര് വീണയാണ്.. മാംസം പച്ചയാണ്; തനിക്കെതിരെ ഡിവൈഎഫ്‌ഐ നടത്തുന്ന അശ്ലീല സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് മന്ത്രി റിയാസിനോട് വീണാ എസ് നായര്‍

 


തിരുവനന്തപുരം: (www.kvartha.com) തനിക്കെതിരായ അശ്ലീല സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസിനോട് ആവശ്യപ്പെട്ട് യൂത് കോണ്‍ഗ്രസ് നേതാവ് വീണാ എസ് നായര്‍. ഫേസ്ബുകിലൂടെയാണ് വീണയുടെ അഭ്യര്‍ഥന.

'എന്റെയും പേര് വീണയാണ്.. എന്റെയും മാംസം പച്ചയാണ്. ഡിവൈഎഫ്‌ഐ നടത്തുന്ന അശ്ലീല സൈബര്‍ ആക്രമണം അവസാനിപ്പിക്കുക.' റിയാസിനെ ടാഗ് ചെയ്താണ് വീണ ഫേസ്ബുകില്‍ ഇങ്ങനെ കുറിച്ചത്.

  Veena S Nair | 'എന്റെയും പേര് വീണയാണ്.. മാംസം പച്ചയാണ്; തനിക്കെതിരെ ഡിവൈഎഫ്‌ഐ നടത്തുന്ന അശ്ലീല സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് മന്ത്രി റിയാസിനോട് വീണാ എസ് നായര്‍

കെപിസിസി ആസ്ഥാനം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് സിപിഎം പതാക കത്തിച്ചതിന് പിന്നാലെയാണ് വീണാ എസ് നായര്‍ക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണം ഉണ്ടായത്.

കഴിഞ്ഞ ദിവസം, വിവാഹവാര്‍ഷിക ദിനത്തില്‍ 'നിലവിട്ട അസംബന്ധ പ്രചാരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കുന്ന വേദനയെ വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍' എന്ന് ഭാര്യ വീണാ വിജയനെക്കുറിച്ച് മുഹമ്മദ് റിയാസ് ഫേസ്ബുകില്‍ കുറിച്ചിരുന്നു. ഇതു സൂചിപ്പിച്ചുകൊണ്ടാണ് മന്ത്രിയോടുള്ള വീണാ നായരുടെ അഭ്യര്‍ഥന.

Keywords: Left cyber attack against Congress leader Veena S Nair, Thiruvananthapuram, News, Politics, Congress, Minister, Kerala, Facebook Post.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia