LDF to hold rally | യുഡിഎഫ് അക്രമസമരത്തിനെതിരെ 28ന് കണ്ണൂരിൽ ബഹുജന റാലി നടത്തുമെന്ന് എൽഡിഎഫ്; 'മുഖ്യമന്ത്രിക്കെതിരെ നടന്ന വധശ്രമം രാജ്യത്ത് കേട്ടുകേൾവിയില്ലാത്തത്'

 


കണ്ണുർ: (www.kvartha.com) വികസനത്തിന് തടസം നിൽക്കുന്ന തരത്തിൽ കേരളത്തിൽ യുഡിഎഫിൻ്റെ നേതൃത്തിൽ നടക്കുന്ന അക്രമ സമരത്തിനെതിരെ എൽഡിഎഫിൻ്റെ നേതൃത്തിൽ ഈ മാസം 28ന് വൈകുന്നേരം കണ്ണൂർ കലക്ട്രേറ്റ് മൈതാനിയിൽ ബഹുജന റാലി സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് നേതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിൽ സിപിഎം ജില്ലാ സെക്രടറി എം വി ജയരാജൻ അറിയിച്ചു. മുൻ ധനമന്ത്രി ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. ഘടകകക്ഷി നേതാക്കളായ ചാമുണ്ണി, ബെന്നി കടക്കാട്, കെ പി മോഹനൻ എംഎൽഎ, രാമചന്ദ്രൻ കടന്നപള്ളി എംഎൽഎ, ജോസ് ചെമ്പേരി, ഖാസിം ഇരിക്കുർ തുടങ്ങിയവർ പങ്കെടുക്കും.
                              
LDF to hold rally | യുഡിഎഫ് അക്രമസമരത്തിനെതിരെ 28ന് കണ്ണൂരിൽ ബഹുജന റാലി നടത്തുമെന്ന് എൽഡിഎഫ്; 'മുഖ്യമന്ത്രിക്കെതിരെ നടന്ന വധശ്രമം രാജ്യത്ത് കേട്ടുകേൾവിയില്ലാത്തത്'

വിമാനത്താവളത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്ന വധശ്രമം രാജ്യത്ത് ഇതുവരെ കേട്ടുകേൾവിയില്ലാത്തതാണെന്ന് ജയരാജൻ പറഞ്ഞു. മൂന്ന് പേരെ കൂടാതെ മറ്റൊരു യൂത് കോൺഗ്രസ് നേതാവ് കൂടി ഇതിൽ പങ്കാളിയാണ്. മട്ടന്നൂരിൽ താമസക്കാരനും തിരുവനന്തപുരത്ത് സ്ഥിരമായി പോയി വരികയും ചെയ്യുന്ന ഈ നേതാവാണ് ഗൂഢാലോചന നടത്തിയത്. കണ്ണൂരിലെ ഒരു ട്രാവൽ ഏജൻസിയിൽ നിന്നാണ് അധിക വില നൽകി ടികറ്റ് എടുത്തത്. ഡിസിസി ഓഫീസിൽ നിന്നും വിളിച്ചു പറഞ്ഞതിൻ്റെ ഭാഗമായാണ് ടികറ്റ് ഏർപാടാക്കിയത്. ഇതിൻ്റെ പണം ഇനിയും അടച്ചിട്ടില്ല. ഇങ്ങനെയാണെങ്കിൽ കെപിസിസി അധ്യക്ഷന് സംഭവത്തിൽ പങ്കുണ്ടാവാമെന്ന് സംശയിക്കണം.

1995 ൽ പാർടി നേതാക്കളായ പിണറായിയെയും കോടിയേരിയെയും തോക്കും നൽകി കൊല്ലാൻ പറഞ്ഞയച്ചയാളാണ് ഇന്നത്തെ കെപിസിസി അധ്യക്ഷൻ. അന്ന് അദ്ദേഹം ഡിസിസി പ്രസിഡൻ്റായിരുന്നു.
അന്നത്തെ വധശ്രമത്തിന് ഇരയായത് ഇ പി ജയരാജനായിരുന്നുവെന്നും 1995ലെ സംഭവം തന്നെയാണ് മുഖ്യമന്തിക്കെതിരെയുള്ള വധശ്രമത്തിലൂടെ ആവർത്തിച്ചതെന്നും ജയരാജൻ പറഞ്ഞു. വാർത്താസമ്മേളനത്തിൻ സി പി സന്തോഷ് കുമാർ, പി എസ് ജോസഫ്, കെ കെ ജയപ്രകാശ്, ജോയ് കൊന്നക്കൽ, വി കെ ഗിരീശൻ, സി വത്സൻ മാസ്റ്റർ എന്നിവരും പങ്കെടുത്തു.

Keywords:  Latest-News, Kerala, Kannur, Top-Headlines, LDF, UDF, CPM, Rally, Pinarayi-Vijayan, Controversy, Politics, Press Meet, Airport, M.V Jayarajan, LDF will hold rally in Kannur on the 28th against UDF.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia