Employee drinks sanitizer | 'സാനിറ്റൈസര്‍ അകത്താക്കുന്ന വിചിത്ര മനുഷ്യൻ'; നാട്ടിൽ ചർചയായി കെഎസ്ഇബി ജീവനക്കാരന്റെ പ്രവൃത്തികൾ

 


ഇടുക്കി: (www.kvartha.com) കെഎസ്ഇബി ജീവനക്കാരന്റെ സാനിറ്റൈസര്‍ പ്രേമം കച്ചവടക്കാര്‍ക്ക് തലവേദനയായി മാറുന്നുവെന്ന് വ്യാപാരികള്‍. ജില്ലയിലെ ചെറുതോണി സ്വദേശി അലിയാർക്കെതിരെയാണ് വ്യാപാരികളുടെ ആരോപണം. സ്ഥിരമായി മദ്യപാന ശീലമുള്ള ഇയാള്‍ ആളുകള്‍ കാണാതെ സാനിറ്റൈസര്‍ മുഴുവന്‍ ഒറ്റവലിക്ക് കുടിച്ചു തീര്‍ക്കുന്നുവെന്നാണ് പരാതി.

Employee drinks sanitizer | 'സാനിറ്റൈസര്‍ അകത്താക്കുന്ന വിചിത്ര മനുഷ്യൻ'; നാട്ടിൽ ചർചയായി കെഎസ്ഇബി ജീവനക്കാരന്റെ പ്രവൃത്തികൾ

  കടകളില്‍ വില്‍പനയ്ക്ക് വെയ്ക്കുന്ന സാനിറ്റൈസര്‍ കുപ്പികള്‍ പെട്ടെന്ന് കാലിയാകുന്നതില്‍ സംശയം തോന്നി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആദ്യമായി ഇയാളുടെ 'കൗതുകരോഗം' പിടികൂടുന്നത്. ജോലിക്കൊന്നും പോകാതെ മദ്യലഹരിയില്‍ ടൗണില്‍ കറങ്ങിനടക്കുന്നതും പതിവാണെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. പൊലീസും കെ എസ് ഇ ബിയും ഇടപെട്ട് ആവശ്യമായ ചികിത്സ നല്‍കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Keywords: 'KSEB employee' who drinks sanitizer becomes the talk in the city, News,Kerala,Top-Headlines,KSEB,Idukki,Cities,Police,Treatment, Merchants, Cheruthoni, drinks addicts, CCTV, Job.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia