Child Friendly Pocso Court | ഇനി കുട്ടികള്‍ക്ക് പിരിമുറുക്കങ്ങളില്ലാതെ, പ്രതിയെ കാണാതെ തന്നെ മൊഴി നല്‍കാം; സംസ്ഥാനത്തെ ആദ്യ ശിശു സൗഹൃദ പോക്‌സോ കോടതി എറണാകുളത്ത് പ്രവര്‍ത്തനം ആരംഭിച്ചു

 



കൊച്ചി: (www.kvartha.com) കുട്ടികള്‍ക്ക് പിരിമുറുക്കങ്ങളില്ലാതെ മൊഴി നല്‍കാനും വിചാരണയില്‍ പങ്കെടുക്കാനുമുള്ള സൗകര്യങ്ങള്‍ക്കുമായി ശിശു സൗഹൃദ പോക്‌സോ കോടതി ആരംഭിച്ചു. സംസ്ഥാനത്തെ ആദ്യത്തെ ശിശു സൗഹൃദ പോക്‌സോ കോടതിയാണ് എറണാകുളത്ത് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. കോടതിയുടെ ഭാഗമായി കുട്ടികള്‍ക്ക് വേണ്ടി ലൈബ്രറിയും ചെറുപാര്‍കുകളും സ്ഥാപിച്ചിട്ടുണ്ട്. 

എറണാകുളം അഡീഷനല്‍ ഡിസ്ട്രിക്സ് സെഷന്‍സ് കോടതിയോട് ചേര്‍ന്നാണ് ആദ്യ ശിശു സൗഹൃദ പോക്സോ കോടതി പ്രവര്‍ത്തനം തുടങ്ങിയത്. വീഡിയോ കോന്‍ഫറന്‍സ് വഴിയാകും കുട്ടിയെ ജഡ്ജി ഉള്‍പെടെയുള്ളവര്‍ കാണുന്നത്. വിചാരണയും വീഡിയോ കോന്‍ഫറന്‍സിങ്ങിലൂടെ നടത്തും. 

Child Friendly Pocso Court | ഇനി കുട്ടികള്‍ക്ക് പിരിമുറുക്കങ്ങളില്ലാതെ, പ്രതിയെ കാണാതെ തന്നെ മൊഴി നല്‍കാം; സംസ്ഥാനത്തെ ആദ്യ ശിശു സൗഹൃദ പോക്‌സോ കോടതി എറണാകുളത്ത് പ്രവര്‍ത്തനം ആരംഭിച്ചു






ലൈംഗിക അതിക്രമ കേസുകളില്‍ മൊഴി കൊടുക്കാനെത്തുന്ന കുട്ടികള്‍ നേരിട്ട് പ്രതികളെ കാണേണ്ട സാഹചര്യം ഇവിടെ ഒഴിവാകും. ജഡ്ജിയുടെ മുന്നില്‍ മൊഴി രേഖപ്പെടുത്താനായി എത്തുമ്പോള്‍ പോലും കുട്ടിക്ക് പ്രതിയെ കാണേണ്ട സാഹചര്യം ഇനി ഉണ്ടാവില്ല. 

69 ലക്ഷം രൂപ ചിലവിട്ടാണ് ആദ്യ പോക്‌സോ കോടതി തയ്യാറാക്കിയത്. ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ കോടതി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് പുതിയതായി ആരംഭിക്കാനിരിക്കുന്ന 28 പോക്‌സോ കോടതികളും ഇനി ഇതുപോലെ ശിശു സൗഹൃദമായിരിക്കും. 

Keywords:  News,Kerala,State,Kochi,Children,Court,Top-Headlines, Kerala's first child friendly Pocso court starts operation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia