Hospitalized | ഗോവയിലേക്ക് പോയ കണ്ണൂര്‍ എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജില്‍ നിന്ന് ഗോവയിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. 48 വിദ്യാര്‍ഥികളാണ് വിനോദയാത്ര പോയത്. അതില്‍ 40 ഓളം വിദ്യാര്‍ഥികളെ ഭക്ഷ്യവിഷബാധയേറ്റ് മൂകാംബിക ബൈന്ദൂര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

Hospitalized | ഗോവയിലേക്ക് പോയ കണ്ണൂര്‍ എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു


കഴിഞ്ഞ ജൂണ്‍ 17 നാണ് വിദ്യാര്‍ഥികള്‍ ഗോവയിലേക്ക് വിനോദയാത്ര പോയത്. യാത്രയ്ക്കിടെ രാത്രി കഴിച്ച ചപ്പാത്തിയില്‍ നിന്നും ചികന്‍ കറിയില്‍ നിന്നുമാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മുഴുവന്‍ വിദ്യാര്‍ഥികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.

Keywords: Kannur Engineering College students hospitalized after suspected food poisoning, Kannur, News, Engineering Student, Hospital, Treatment, Food, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia