K B Ganesh Kumar | ഇടവേള ബാബുവിനെതിരേയും മോഹന്‍ലാലിനെതിരേയും ആഞ്ഞടിച്ച് കെ ബി ഗണേഷ് കുമാര്‍; ക്ലബില്‍ അംഗമാകാന്‍ താല്‍പര്യമില്ല; ദിലീപിനെ പോലെ വിജയ് ബാബു രാജിവച്ചൊഴിയണമെന്നും ആവശ്യം

 


കൊല്ലം: (www.kvartha.com) താരസംഘടനയായ അമ്മയുടെ ജെനറല്‍ സെക്രടറി ഇടവേള ബാബുവിനെതിരെയും പ്രസിഡന്റ് മോഹന്‍ലാലിനെതിരെയും രൂക്ഷവിമര്‍ശനവുമായി കെ ബി ഗണേശ് കുമാര്‍ എം എല്‍ എ. അമ്മ ക്ലബാണെന്ന ഇടവേള ബാബുവിന്റെ പ്രസ്താവനയാണ് ഗണേഷിനെ ചൊടിപ്പിച്ചത്.

K B Ganesh Kumar | ഇടവേള ബാബുവിനെതിരേയും മോഹന്‍ലാലിനെതിരേയും ആഞ്ഞടിച്ച് കെ ബി ഗണേഷ് കുമാര്‍; ക്ലബില്‍ അംഗമാകാന്‍ താല്‍പര്യമില്ല; ദിലീപിനെ പോലെ വിജയ് ബാബു രാജിവച്ചൊഴിയണമെന്നും ആവശ്യം

അമ്മ ഒരു ക്ലബ് അല്ല. സാധാരണ ക്ലബുകളില്‍ കാണുന്ന പോലെ ബാറിനുള്ള സൗകര്യവും ചീട്ട് കളിക്കാനുള്ള സൗകര്യവും അമ്മയില്‍ ഒരുക്കിയിട്ടുണ്ടോയെന്ന ആശങ്കയും ഗണേഷ് പ്രകടിപ്പിച്ചു. എന്റെ അറിവില്‍ അമ്മ ഒരു ചാരിറ്റബിള്‍ സംഘടനയാണ്. അങ്ങനെയാണ് രെജിസ്റ്റര്‍ ചെയ്തത്. ഏതെങ്കിലും സാഹചര്യത്തില്‍ ഇനി അതിന് മാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ അത് മോഹന്‍ലാലും ഇടവേള ബാബുവും വ്യക്തമാക്കണമെന്നും പ്രസ്താവന വേദനിപ്പിച്ചെന്നും ഗണേശ് കുമാര്‍ പറഞ്ഞു.

അമ്മയിലെ അംഗങ്ങള്‍ വാര്‍ധ്യകത്തില്‍ കഷ്ടപ്പെടാന്‍ പാടില്ലെന്ന ലക്ഷ്യത്തോടെയാണ് സംഘടന ആരംഭിച്ചത്. എന്നാല്‍ അമ്മ ക്ലബായി പ്രഖ്യാപിച്ചിട്ടില്ലെങ്കില്‍ ഇടവേള ബാബു പ്രസ്താവന പിന്‍വലിച്ച് അമ്മയിലെ അംഗങ്ങളോടും പൊതുസമൂഹത്തോടും മാപ്പ് പറയണമെന്നും ഗണേഷ് ആവശ്യപ്പെട്ടു.

അമ്മ ക്ലബാണെന്ന് ബാബു പറഞ്ഞപ്പോള്‍ പ്രസിഡന്റ് അത് തിരുത്തിയില്ലെന്നും ഗണേഷ് കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ മോഹന്‍ലാലിന് കത്തെഴുതും. സാധാരണ മറുപടി കിട്ടാറില്ല. എങ്കിലും അമ്മ ക്ലബാണെങ്കില്‍ താന്‍ രാജിവയ്ക്കുമെന്നും ഗണേശ് കുമാര്‍ വ്യക്തമാക്കി.

സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ വിജയ് ബാബു, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് രാജിവച്ചതുപോലെ രാജിവയ്ക്കണമെന്നും ഗണേശ് കുമാര്‍ ആവശ്യപ്പെട്ടു.

അതിജീവിത പറയുന്നതിന് അമ്മ മറുപടി നല്‍കണം. അതിജീവിത പറയുന്നതില്‍ സത്യമുണ്ടെന്ന് തോന്നുന്നു. ഇടവേള ബാബു വിജയ് ബാബുവിനൊപ്പം ഗള്‍ഫിലുണ്ടായിരുന്നു എന്ന ആരോപണമുണ്ടെന്നും ഗണേശ് കുമാര്‍ പറഞ്ഞു.

Keywords: K B Ganesh Kumar hits out at Mohanlal and Idavela Babu, seeks Vijay Babu’s resignation, Kollam, News, Cinema, Cine Actor, Allegation, Criticism, Mohanlal, Ganesh Kumar, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia