Tyler Sanders | സീരീസുകളിലൂടെ ശ്രദ്ധേയനായ യുവ താരം 18-ാം വയസില്‍ അന്തരിച്ചു; അപ്രതീക്ഷിത മരണത്തില്‍ അന്വേഷണം നടക്കുകയാണെന്നാണ് റിപോര്‍ട്

 




ലോസ് ആഞ്ചലോസ്: (www.kvartha.com) സീരീസുകളിലൂടെ ശ്രദ്ധേയനായ യുവതാരം ടൈലര്‍ സാന്‍ഡേര്‍സ്(18) അന്തരിച്ചു. ലോസ് ആഞ്ചല്‍സിലെ വീട്ടില്‍വച്ചാണ് മരണം എന്നാണ് റിപോര്‍ടുകള്‍. മരണ കാരണം വ്യക്തമല്ല. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നാണ് വിദേശമാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. പോസ്റ്റ്‌മോര്‍ടം പൂര്‍ത്തിയായതായും റിപോര്‍ടുകളില്‍ പറയുന്നു.

ആമസോണ്‍ പ്രൈമില്‍ പുറത്തിറങ്ങിയ 'ജസ്റ്റ് ആഡ് മാജിക്: മിസ്റ്ററി സിറ്റി' എന്ന സീരീസിലൂടെ ശ്രദ്ധേയനായ താരമാണ് സാന്‍ഡേര്‍സ്. ഈ സീരീസില്‍ അവതരിപ്പിച്ച കഥാപാത്രത്തിന് എമ്മി നോമിനേഷനും താരം നേടിയിരുന്നു.

Tyler Sanders | സീരീസുകളിലൂടെ ശ്രദ്ധേയനായ യുവ താരം 18-ാം വയസില്‍ അന്തരിച്ചു; അപ്രതീക്ഷിത മരണത്തില്‍ അന്വേഷണം നടക്കുകയാണെന്നാണ് റിപോര്‍ട്


911:ലോണ്‍ സ്റ്റാര്‍, ഫിയര്‍ ദി വാകിങ് ഡെഡ്, ദി റൂകി തുടങ്ങിയ സീരീസുകളിലൂടെയും ശ്രദ്ധേയനാണ് സാന്‍ഡേര്‍സ്. 

2017 ല്‍ ഫിയര്‍ ഓഫ് ദി വാകിങ് ഡെഡ് എന്ന ടിവി പ്രോഗ്രാമില്‍ ബാലതാരമായിട്ടാണ് താരം ആദ്യമായി പ്രധാനവേഷത്തില്‍ എത്തുന്നത്. 2019 ല്‍ പുറത്തിറങ്ങിയ ജസ്റ്റ് ആഡ് മാജികില്‍ പ്രധാന വേഷമായിരുന്നു സാന്‍ഡേര്‍സ് അവതരിപ്പിച്ചിരുന്നത്.

10-ാത്തെ വയസ്സിലാണ് സാന്‍ഡേര്‍സ് അഭിനയരംഗത്തേക്ക് എത്തുന്നത്. നിരവധി ഷോര്‍ട് ഫിലിമുകളില്‍ അക്കാലത്ത് ഭാഗമായിരുന്നു. 



Keywords:  News,World,international,Actor,Death, Just Add Magic: Mystery City star Tyler Sanders passes away at 18
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia