JNU professor abducted | വാഹനമോടിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം; ജെഎന്‍യു പ്രൊഫസറെ തട്ടിക്കൊണ്ടുപോയി വീട്ടില്‍ പൂട്ടിയിട്ട് മര്‍ദിച്ചതായി പരാതി

 


ന്യൂഡെല്‍ഹി: (www.kvartha.com) വാഹനമോടിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ (JNU) അസിസ്റ്റന്റ് പ്രൊഫസറെ തട്ടിക്കൊണ്ടുപോയി വീട്ടില്‍ പൂട്ടിയിട്ട് മര്‍ദിച്ചതായി പരാതി. തിങ്കളാഴ്ചയാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.

സംഭവത്തെ കുറിച്ച് വെസ്റ്റ് ഡിസിപി ഘനശ്യാം ബന്‍സാല്‍ പറയുന്നത്:

പ്രൊഫസര്‍ ശരദ് ബാവിസ്‌കര്‍ വെള്ളിയാഴ്ച രാത്രി കാംപസിലേക്ക് വാഹനത്തില്‍ യാത്ര ചെയ്യവെ ആരോപണവിധേയനായ ആളുകളുമായി വാഹനമോടിക്കുന്നതിനെ ചൊല്ലി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് അക്രമികള്‍ ബവിസ്‌കറിനെ കാറില്‍ നിന്ന് വലിച്ചിറക്കി തട്ടിക്കൊണ്ടുപോകുകയായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.

ശനിയാഴ്ച ഇതുസംബന്ധിച്ച് പ്രൊഫസര്‍ പരാതി നല്‍കി. പിന്നീട് കേസ് വെസ്റ്റ് ജില്ലയിലെ നറൈന പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. പ്രൊഫസറുടെ പരാതി സ്വീകരിച്ച് ഐപിസി സെക്ഷന്‍ 323 (പരിക്കുണ്ടാക്കല്‍), 365 (തട്ടിക്കൊണ്ടുപോകല്‍), 392 (കവര്‍ച്ച), 334 (പ്രകോപനത്തില്‍ മുറിവേല്‍പ്പിക്കല്‍) എന്നിവ പ്രകാരം എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആരോപണവിധേയരായ ആളുകളെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ പൊലീസ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്.

പ്രതിക്ക് ജെഎന്‍യു കോളജിനോടുള്ള അതൃപ്തിയാണ് ആക്രമണത്തിന് കാരണമെന്നും തന്നെ ദേശവിരുദ്ധന്‍ എന്ന് വിളിച്ചുവെന്നും അധ്യാപകന്‍ ഫേസ്ബുക് പോസ്റ്റില്‍ ആരോപിച്ചു. അക്രമികള്‍ തന്റെ കാറും പഴ്സും കൈമാറാന്‍ ആവശ്യപ്പെട്ടതായും, ക്രെഡിറ്റ് കാര്‍ഡ് മോഷ്ടിച്ചതായും പ്രൊഫസര്‍ ആരോപിച്ചു.

അതേസമയം ആക്രമണം സര്‍വകലാശാലയെ ചൊല്ലിയാണോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. റോഡിലെ ഗതാഗതത്തെ തുടര്‍ന്നുണ്ടായ ഒരു കേസാണിത്. പ്രതികള്‍ പ്രൊഫസറെ തട്ടിക്കൊണ്ടുപോയി സാധനങ്ങള്‍ കവര്‍ന്നു. മറ്റ് ആരോപണങ്ങള്‍ പരിശോധിച്ചുവരികയാണ്.

സംഭവത്തെക്കുറിച്ച് ജെഎന്‍യു ടീച്ചേഴ്സ് അസോസിയേഷനും (JNUTA) ഒരു പ്രസ്താവന പുറത്തിറക്കി:

'റോഡ് ട്രാഫിക് തര്‍ക്കത്തില്‍ നിന്ന് ഉടലെടുത്ത പ്രശ്‌നം പൊലീസ് സ്റ്റേഷനിലേക്ക് എത്തിനില്‍ക്കുകയാണ്. തട്ടിക്കൊണ്ടുപോയ പ്രൊഫസറെ ഡെല്‍ഹിയിലെ ഒരു വസതിയില്‍ മൂന്ന് മണിക്കൂറിലധികം തടവിലാക്കി. തന്നെ മോചിപ്പിക്കാന്‍ തട്ടിക്കൊണ്ടുപോയവരുമായി അനുരഞ്ജനത്തിന് ശ്രമിച്ചപ്പോള്‍, വാക്കേറ്റത്തിനും ശാരീരിക ആക്രമണത്തിനും ഭീഷണികള്‍ക്കും സാമ്പത്തിക ചൂഷണത്തിനും വിധേയനായി. ജൂണ്‍ 18 നാണ് പ്രൊഫ. ബാവിസ്‌കര്‍ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്.

ഡെല്‍ഹി പൊലീസ് കുറ്റവാളികളെ പിടികൂടുമെന്നും പ്രൊഫസറുടെയും കുടുംബത്തിന്റെയും സുരക്ഷയും സംരക്ഷണവും ഉറപ്പുനല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും ജെഎന്‍യുടിഎ പറഞ്ഞു. 'പ്രൊഫസര്‍ ബാവിസ്‌കറിന്റെ പരാതികള്‍ പരിഹരിക്കാന്‍ ജെഎന്‍യു ഭരണകൂടം പൊലീസുമായി സഹകരിക്കുമെന്ന് ജെഎന്‍യുടിഎ പ്രതീക്ഷിക്കുന്നു' എന്നും പ്രസ്താവനയില്‍ പറയുന്നു.

JNU professor abducted | വാഹനമോടിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം; ജെഎന്‍യു പ്രൊഫസറെ തട്ടിക്കൊണ്ടുപോയി വീട്ടില്‍ പൂട്ടിയിട്ട് മര്‍ദിച്ചതായി പരാതി


Keywords: JNU professor ‘abducted, assaulted’ after traffic dispute escalates, New Delhi, News, Education, Teacher, Attack, Complaint, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia