Infant died | അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം

 


ചിറ്റൂര്‍: (www.kvartha.com) അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം. ചിറ്റൂര്‍ ഊരിലെ ഷിജുവിന്റെയും സുമതിയുടെയും പെണ്‍കുഞ്ഞാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പ്രസവിച്ച ഉടനെ കുഞ്ഞ് മരിക്കുകയായിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്ന് തൃശൂര്‍ മെഡികല്‍ കോളജില്‍ ചികിത്സയിലായിരുന്നു യുവതി. ഭ്രൂണാവസ്ഥയില്‍ തന്നെ കുഞ്ഞിന്റെ തലയില്‍ മുഴയുണ്ടായിരുന്നുവെന്നാണ് സ്‌കാനിംഗ് റിപോര്‍ട്.
  
Infant died | അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം

 ഓഗസ്റ്റ് ഒന്നിനായിരുന്നു യുവതിക്ക് പ്രസവ തീയതി പറഞ്ഞിരുന്നത്. കുഞ്ഞിന്റെ തലയില്‍ നേരത്തെ കണ്ടെത്തിയ മുഴയാണോ മരണകാരണം എന്നതില്‍ വ്യക്തത വരേണ്ടതുണ്ട്. ഈ വര്‍ഷം അട്ടപ്പാടിയില്‍ നടക്കുന്ന ഒമ്പതാമത്തെ ശിശുമരണവും നവജാത ശിശു മരണം അഞ്ചാമത്തേതുമാണ്.

കഴിഞ്ഞ വര്‍ഷം നിരവധി ശിശുമരണങ്ങളുണ്ടായ സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി തന്നെ സ്ഥലത്തെത്തി കാര്യങ്ങള്‍ വിലയിരുത്തുന്ന സ്ഥിതിയുണ്ടായിരുന്നു. വേണ്ടത്ര ചികിത്സയുള്‍പെടെ ലഭ്യമാകുന്നില്ലെന്ന ആരോപണങ്ങളും നേരത്തെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് അട്ടപ്പാടി ട്രൈബല്‍ ഹെല്‍ത് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ശിശുമരണം തുടര്‍ക്കഥയാകുകയാണ്.

Keywords: Infant death in Attappadi, News, Kerala, Top-Headlines, Death, Medical College, Treatment, Report, Women, Health Minister, Tribal, Hospital, Health, Attappadi, Trissur, Tuesday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia