Modi to visit UAE | 3 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 28ന് യുഎഇ സന്ദര്‍ശിക്കും

 


അബൂദബി: (www.kvartha.com) ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 28ന് യുഎഇ സന്ദര്‍ശിക്കും. അന്നു രാത്രി തന്നെ ഇന്‍ഡ്യയിലേക്ക് മടങ്ങുകയും ചെയ്യും. ജര്‍മനിയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം യുഎഇയിലെത്തുക. 

26 മുതല്‍ 28 വരെയാണു ജി 7 ഉച്ചകോടി. ഇന്‍ഡ്യന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2019 ഓഗസ്റ്റിലാണ് പ്രധാനമന്ത്രി മോദി ഒടുവില്‍ യുഎഇ സന്ദര്‍ശിച്ചത്.

Modi to visit UAE | 3 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 28ന് യുഎഇ സന്ദര്‍ശിക്കും

യുഎഇ പ്രസിഡന്റായിരുന്ന ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നേരിട്ട് അനുശോചനം അറിയിക്കും. അതോടൊപ്പം പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അഭിനന്ദിക്കുകയും ചെയ്യും.

ഈ വര്‍ഷം ജനുവരിയില്‍ മോദി യുഎഇയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അത് മാറ്റിവയ്ക്കുകയായിരുന്നു. യുഎഇ-ഇന്‍ഡ്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി ഒപ്പുവെച്ചതിന് പിന്നാലെയാണ് അടുത്ത ആഴ്ചത്തെ സന്ദര്‍ശനം. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി വിദേശ യാത്രകളെല്ലാം മോദി ഒഴിവാക്കിയിരുന്നു.

Keywords: Indian Prime Minister Narendra Modi to visit UAE on June 28, Abu Dhabi, News, UAE, Prime Minister, Narendra Modi, Visit, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia