Indoor solar cooking stove | ഇൻഡ്യൻ ഓയിൽ സോളാർ സ്റ്റൗ പുറത്തിറക്കി; ഇനി കുറഞ്ഞ ചിലവിൽ പാചകം ചെയ്യാം; വർധിക്കുന്ന എൽപിജി വിലയിൽ നിന്ന് ആശ്വാസം നേടാം; വിശദാംശങ്ങളറിയാം

 


ന്യൂഡെല്‍ഹി: (www.kvartha.com) പ്രമുഖ എണ്ണ കംപനിയായ ഇൻഡ്യൻ ഓയിൽ കോർപറേഷൻ (IOC) വീടിനുള്ളിൽ ഉപയോഗിക്കാവുന്നതും റീചാർജ് ചെയ്യാവുന്നതുമായ സോളാർ പാചക സ്റ്റൗ 'സൂര്യ നൂതന്‍' പുറത്തിറക്കി. ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡും കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയവും ഗ്യാസ് ഉപഭോഗം കുറയ്ക്കുന്നതിനായാണ് സോളാര്‍ അടുപ്പ് വികസിപ്പിച്ചെടുത്തത്.
                               
Indoor solar cooking stove | ഇൻഡ്യൻ ഓയിൽ സോളാർ സ്റ്റൗ പുറത്തിറക്കി; ഇനി കുറഞ്ഞ ചിലവിൽ പാചകം ചെയ്യാം; വർധിക്കുന്ന എൽപിജി വിലയിൽ നിന്ന് ആശ്വാസം നേടാം; വിശദാംശങ്ങളറിയാം

വാങ്ങുന്നതൊഴിച്ചാൽ പിന്നീട് ചിലവില്ലെന്നത് ഇതിന്റെ ഒരു പ്രധാന മേന്മയാണ്. ഫോസിൽ ഇന്ധനങ്ങൾക്ക് ബദലായാണ് ഈ സ്റ്റൗ കണക്കാക്കുന്നത്. പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി തന്റെ ഔദ്യോഗിക വസതിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സൂര്യ നൂതനയിൽ പാകം ചെയ്ത ഭക്ഷണം വിളമ്പി. ഗ്രാമവികസന മന്ത്രി ഗിരിരാജ് സിംഗും സംബന്ധിച്ചു.

ഫരീദാബാദിലെ ഐഒസിയുടെ റിസർച് ആൻഡ് ഡെവലപ്‌മെന്റ് ഡിപാർട്മെന്റ് വികസിപ്പിച്ച സൂര്യ നൂതൻ, മേൽക്കൂരയിൽ ഘടിപ്പിക്കുന്ന സോളാർ പാനലുകൾ വഴി ലഭിക്കുന്ന സൗരോർജം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് മൂന്ന് നേരം ഭക്ഷണം എളുപ്പത്തിൽ തയ്യാറാക്കാം. ഒരു തവണ മാത്രം റീചാർജ് ചെയ്താൽ മതി, ഇത് നിങ്ങളുടെ പാചക വാതകത്തിന്റെ വില എളുപ്പത്തിൽ കുറയ്ക്കും. ഫോസിൽ ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുമെന്നതിനാൽ, ഇത് പ്രവർത്തിപ്പിക്കാൻ ഇന്ധനമോ മരമോ ആവശ്യമില്ല. ഇതിലൂടെ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ചിലവ് വളരെ കുറയും. പുറത്തോ മേൽക്കൂരയിലോ സോളാർ പ്ലേറ്റുമായി ബന്ധിപ്പിക്കുന്ന ഒരു കേബിൾ ഉപയോഗിച്ച് സൂര്യ നൂതനെ ബന്ധിപ്പിക്കും. സൗരോർജം താപഊർജത്തിന്റെ രൂപത്തിൽ പ്ലേറ്റ് സംഭരിക്കുമെന്നതിനാൽ രാത്രിയിൽ പോലും സ്റ്റൗവിൽ ഭക്ഷണം പാകം ചെയ്യാം.

മൂന്ന് നേരം ഭക്ഷണം ചിലവില്ലാതെ എളുപ്പത്തിൽ തയ്യാറാക്കാം. വെയിലത്ത് വയ്ക്കേണ്ടതില്ല എന്നതും രാത്രിയിൽ പോലും ഭക്ഷണം പാകം ചെയ്യാൻ കഴിവുള്ളതുമാണ് ഇതിന്റെ പ്രത്യേകത. ഇത് എല്ലാ കാലാവസ്ഥകള്‍ക്കും അനുയോജ്യമാണ്. സൂര്യ നൂതന്‍ മൂന്ന് വ്യത്യസ്ത മോഡലുകളില്‍ ലഭ്യമാണ്, പ്രീമിയം മോഡലിൽ നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് എല്ലാ ഭക്ഷണവും പാകം ചെയ്യാം. അടിസ്ഥാന മോഡലിന് ഏകദേശം 12,000 രൂപയും ടോപ് മോഡലിന് 23,000 രൂപയുമാണ് വില. ദീര്‍ഘനേരം സൂര്യന്‍ ദൃശ്യമാകാത്ത സമയത്തും മഴക്കാലത്തും അതിശൈത്യത്തിലും ദിവസങ്ങളോളം അടുപ്പ് ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി. ഇതിന്റെ ആയുസ് കുറഞ്ഞത് 10 വർഷമാണ്. ഇതിലൂടെ എല്ലാ മാസവും ഗ്യാസ് സിലിൻഡറുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ലാഭം നേടാം.

Keywords:  Latest-News, National, Top-Headlines, Cooking, LPG, Petrol, Central Government, Food, Rate, Price, Indian Oil, solar cooking stove, Surya Nutan, Indian Oil unveils indoor solar cooking stove ‘Surya Nutan’.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia