India to roll out e-passports | സുരക്ഷിതവും എളുപ്പവുമായ രാജ്യാന്തര യാത്രയ്ക്ക് ഇന്‍ഡ്യ ഇ-പാസ്പോര്‍ടുകള്‍ പുറത്തിറക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) അന്താരാഷ്ട്ര യാത്രകള്‍ സുഗമമാക്കുന്നതിനും ഐഡന്റിറ്റി മോഷണത്തില്‍ നിന്നുള്ള സംരക്ഷണം സാധ്യമാക്കുകയും ചെയ്യുന്ന ഇ-പാസ്പോര്‍ടുകള്‍ കേന്ദ്ര സര്‍കാര്‍ പുറത്തിറക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. പാസ്പോര്‍ട് സേവാ ദിവസിനോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍, പൗരന്മാരുടെ അനുഭവവും പൊതുവിതരണവും മെച്ചപ്പെടുത്തുന്നതിനുള്ള സര്‍കാരിന്റെ പ്രതിബദ്ധതയെ കുറിച്ച് ജയശങ്കര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.
                                  
India to roll out e-passports | സുരക്ഷിതവും എളുപ്പവുമായ രാജ്യാന്തര യാത്രയ്ക്ക് ഇന്‍ഡ്യ ഇ-പാസ്പോര്‍ടുകള്‍ പുറത്തിറക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

പാസ്പോര്‍ട് സേവാ ദിവസ് 2022-ന്റെ വേളയില്‍ ഇന്‍ഡ്യയിലും വിദേശത്തുമുള്ള ഞങ്ങളുടെ എല്ലാ പാസ്പോര്‍ട് വിതരണ അതോറിറ്റികളുമായി സംസാരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും സേവനങ്ങള്‍ പുതിയ തലത്തിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. പാസ്പോര്‍ട് സേവാ ദിവസ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് മഹാമാരി സമയത്ത് പാസ്പോര്‍ട് സേവനങ്ങള്‍ ഊര്‍ജസ്വലതയോടും ഉത്സാഹത്തോടും കൂടിയാണ് നല്‍കിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാമാരി കാരണം ആവശ്യക്കാരേറുകയും സേവനങ്ങള്‍ നല്‍കുന്നതില്‍ സര്‍കാര്‍ റെകോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പ്രതിമാസം ശരാശരി 9.0 ലക്ഷവും 4.50 ലക്ഷവും അധിക അപേക്ഷകള്‍ അനുവദിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ സേവന കേന്ദ്രങ്ങളിലും ഡിജിറ്റല്‍ സൗകര്യം ഉറപ്പാക്കാനും പൗരന്മാര്‍ക്ക് മെച്ചപ്പെട്ട പാസ്പോര്‍ട് സേവനങ്ങള്‍ നല്‍കാനും പാസ്പോര്‍ട് സേവാ പ്രോഗ്രാം (പിഎസ്പി) മെച്ചപ്പെടുത്തിയതും നവീകരിച്ചതുമായ പിഎസ്പി വി 2.0 പതിപ്പ് ആരംഭിക്കുമെന്നും ജയശങ്കര്‍ പ്രഖ്യാപിച്ചു. സ്റ്റാന്‍ഡേര്‍ഡ്, ലിബറലൈസ്ഡ് പ്രക്രിയകള്‍, ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ചാറ്റ്-ബോട്, ബിഗ്-ഡാറ്റയുടെ ഉപയോഗം, അഡ്വാന്‍സ് അനലിറ്റിക്സ് തുടങ്ങിയ ഏറ്റവും പുതിയതും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകളുടെ ഉപയോഗം എന്നിവയിലൂടെ ഇത് സുഗമമായ സംവിധാനം ഉറപ്പാക്കും. ഇ-പാസ്പോര്‍ടുകള്‍ പുറത്തിറക്കാനും മന്ത്രാലയം പ്രവര്‍ത്തിക്കുന്നു. ഇന്‍ഡ്യന്‍ പൗരന്മാര്‍ക്ക് ഇത് അന്താരാഷ്ട്ര യാത്ര എളുപ്പമാക്കുകയും ഐഡന്റിറ്റി മോഷണത്തില്‍ നിന്നുള്ള സംരക്ഷണവും കൂടുതല്‍ ഡാറ്റ സുരക്ഷയും ഉറപ്പാക്കുകയും ചെയ്യും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടലാസ് രഹിത ഡോക്യുമെന്റേഷന്‍ പ്രക്രിയ സുഗമമാക്കുന്നതിന് പാസ്പോര്‍ട് സേവാ സംവിധാനം ഡിജിലോകര്‍ സംവിധാനവുമായി സംയോജിപ്പിച്ചതായി ജയശങ്കര്‍ അറിയിച്ചു. 'തപാല്‍ വകുപ്പുമായി സഹകരിച്ച് മന്ത്രാലയം 428 പോസ്റ്റ് ഓഫീസ് പാസ്പോര്‍ട് സേവാ കേന്ദ്രങ്ങള്‍ (POPSK) പ്രവര്‍ത്തനക്ഷമമാക്കി. നമ്മുടെ പൗരന്മാരുടെ വീട്ടുവാതില്‍ക്കല്‍ സേവനങ്ങള്‍ ഇതിലൂടെ എത്തിക്കാന്‍ കഴിഞ്ഞു. വിദേശത്തുള്ള ഞങ്ങളുടെ 178 എംബസികളിലും കോണ്‍സുലേറ്റുകളിലും പാസ്പോര്‍ട് അനുവദിക്കുന്ന സംവിധാനങ്ങള്‍ വിജയകരമായി സമന്വയിപ്പിച്ചു,' മന്ത്രി പറഞ്ഞു.

Keywords:  Latest-News, National, Top-Headlines, India, Passport, Travel, International, World, Central Government, E-passport, India to roll out e-passports for safe, easy international travel: Jaishankar.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia