UPI - RuPay Cards | വിദേശ ഇന്‍ഡ്യക്കാര്‍ക്കൊരു സന്തോഷവാര്‍ത്ത! റുപേ കാര്‍ഡും യുപിഐയും ഉപയോഗിക്കുന്നതിനുള്ള കരാര്‍ ഫ്രാന്‍സുമായി ഒപ്പിട്ടതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

 


ന്യൂഡെല്‍ഹി: (www.kvartha.com) ആഗോളതലത്തില്‍, ഇന്‍ഡ്യന്‍ റുപേ കാര്‍ഡിനും യുപിഐ പേയ്മെന്റ് സംവിധാനത്തിനും പുതിയ അംഗീകാരം. നാഷനല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്‍ഡ്യ (എന്‍പിസിഐ) ഇന്റര്‍നാഷണലും ഫ്രാന്‍സിലെ ലൈറ നെറ്റ് വർകും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. ഉടന്‍ തന്നെ ഫ്രാന്‍സില്‍ ഇന്‍ഡ്യന്‍ റുപേ കാര്‍ഡും യുപിഐ സംവിധാനവും ഉപയോഗിച്ച് ഇടപാട് സാധ്യമാകും. ഫ്രാന്‍സില്‍ റുപേ കാര്‍ഡും യുപിഐയും ഉപയോഗിക്കുന്നതിനുള്ള കരാര്‍ ഒപ്പിട്ടതായി കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇത് വലിയ നേട്ടമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
                        
UPI - RuPay Cards | വിദേശ ഇന്‍ഡ്യക്കാര്‍ക്കൊരു സന്തോഷവാര്‍ത്ത! റുപേ കാര്‍ഡും യുപിഐയും ഉപയോഗിക്കുന്നതിനുള്ള കരാര്‍ ഫ്രാന്‍സുമായി ഒപ്പിട്ടതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

യുപിഐ പേയ്മെന്റുകളുടെ കാര്യത്തില്‍ രാജ്യം വളരെ മുന്നിലാണ്. രാജ്യത്ത് പ്രതിമാസം 5.5 ബില്യൻ യുപിഐ ഇടപാടുകള്‍ നടക്കുന്നുണ്ട്. ഇന്‍ഡ്യന്‍ റുപേ കാര്‍ഡിന്റെ ഉപയോഗം ലോകത്ത് അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഫ്രാന്‍സിന് മുമ്പ്, സിംഗപൂര്‍, ഭൂടാന്‍, നേപാള്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) തുടങ്ങിയ രാജ്യങ്ങളില്‍ റുപേ കാര്‍ഡ് ഇടപാടുകള്‍ ആരംഭിച്ചിട്ടുണ്ട്. എടിഎമുകള്‍, പിഒഎസ് മെഷീനുകള്‍, ഇ-കൊമേഴ്സ് സൈറ്റുകള്‍ എന്നിവയില്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഇന്‍ഡ്യയിലെ ആദ്യത്തെ ആഭ്യന്തര ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റ് നെറ്റ്വര്‍കാണ് റുപേ കാര്‍ഡ്.
ഇന്‍ഡ്യന്‍ റുപേ കാര്‍ഡ് പ്രധാനമന്ത്രിയും പ്രമോട് ചെയ്യുന്നുണ്ട്. എന്നാല്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റ് സേവനമായ മാസ്റ്റര്‍കാര്‍ഡ്, വിസ തുടങ്ങിയ വിദേശ കംപനികള്‍ റുപേ കാര്‍ഡിനെ എതിര്‍ക്കുകയാണ്. 2014 മെയ് എട്ടിനാണ് റുപേ കാര്‍ഡ് ആരംഭിച്ചത്. 2013 ഏപ്രിലിലാണ് റുപേ സേവനം ആരംഭിച്ചത്. മൂന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍, ആറ് ഡെബിറ്റ് കാര്‍ഡുകള്‍, ഒരു ഗ്ലോബല്‍ കാര്‍ഡ്, നാല് പ്രീപെയ്ഡ് കാര്‍ഡുകള്‍, ഒരു കോണ്‍ടാക്റ്റ്‌ലെസ് കാര്‍ഡ് എന്നിവ ഉള്‍പെടുന്ന 15 തരം കാര്‍ഡുകള്‍ റുപേ കാര്‍ഡ് നല്‍കുന്നു. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ കൂടാതെ, റുപേ കാര്‍ഡ് നാല് തരം പ്രീപെയ്ഡ് കാര്‍ഡുകളും വാഗ്ദാനം ചെയ്യുന്നു. ഇതില്‍ ഗിഫ്റ്റ് കാര്‍ഡുകള്‍, പേറോള്‍ കാര്‍ഡുകള്‍, സ്റ്റുഡന്റ് കാര്‍ഡുകള്‍, വെര്‍ച്വല്‍ കാര്‍ഡുകള്‍ എന്നിവയുണ്ട്.

Keywords:  Latest-News, National, Top-Headlines, India, France, Central Government, Minister, Banking, ATM card, India and France signed a MOU to acceptance of UPI, RuPay Cards in France.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia